തിരുവനന്തപുരം: സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ് എ നിയന്ത്രണവിധേയമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ശാസ്ത്രീയമായ ഇടപെടലിന്റെ ഭാഗമായി രോഗം റിപ്പോർട്ട് ചെയ്ത ഇടങ്ങളിലെല്ലാം സ്ഥിതി നിയന്ത്രണവിധേയമെന്നും മന്ത്രി പറഞ്ഞു.
രോഗം റിപ്പോർട്ട് ചെയ്ത ഇടങ്ങളിൽ ബോധവത്കരണം,ആരോഗ്യ പ്രവര്‍ത്തകരുടെ സന്ദര്‍ശനം,പ്രത്യേക വൈദ്യസംഘങ്ങളുടെ മേല്‍നോട്ടം എന്നിവ രോഗവ്യാപനം തടയുന്നതിൽ സഹായിച്ചെന്നും മന്ത്രി.
അതേസമയം, സംസ്ഥാനം പകർച്ചവ്യാധികൾ എളുപ്പത്തിൽ വ്യാപിക്കാൻ സാധ്യതയുളള സ്ഥലമാണെന്നും മന്ത്രി പറഞ്ഞു.തിരുവനന്തപുരം: വര്‍ഷത്തില്‍ ഏത് സമയവും പെയ്യാവുന്ന മഴ, കാലാവസ്ഥയിലെ പ്രത്യേകതകള്‍, ഉയര്‍ന്ന ജനസാന്ദ്രത, പരിസ്ഥിതിയിലെ വനമേഖലയിലെ സാന്നിധ്യം തുടങ്ങിയ ഘടകങ്ങള്‍ എല്ലാം തന്നെ സംസ്ഥാനത്തെ പകര്‍ച്ചവ്യാധികളുടെ വ്യാപനത്തിന് ഉയര്‍ന്ന സാധ്യതയുള്ളയിടമാക്കി മാറ്റുന്നുവെന്നും മന്ത്രി കൂട്ടിചേർത്തു.