ഭരണഘടനയില്‍ നിന്ന് ഇന്ത്യ എന്ന വാക്ക് നീക്ക് നീക്കം ചെയ്യുമെന്ന് അഭ്യൂഹം. പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.
റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ എന്ന വാക്കിന് പകരം റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കി മാറ്റുമെന്നാണ് അഭ്യൂഹം. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാഷ്ട്രതലവന്മാര്ക്കുള്ള ഔദ്യോഗിക ക്ഷണത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് രേഖപ്പെടുത്തിയതോടെയാണ് അഭ്യൂഹം പടര്‍ന്നത്.
ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടുകൊണ്ട് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ്. റിപ്പബ്ലിക് ഓഫ് ഭാരത് എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിക്കുകയായിരുന്നു.
അതിന് ശേഷം ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് തന്നെ രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റണമെന്ന് അറിയിച്ചിരുന്നു. രാജ്യത്തിന്റെ പേര് ലോകത്ത് എവിടെ പോയാലും ഭാരത് എന്ന് തന്നെയായി നിലനില്ക്കും. സംസാരത്തിലും എഴുത്തിലും ഭാരത് എന്ന് തന്നെ പറയണം എന്നുമായിരുന്നു മോഹന്‍ ഭാഗവത് പറഞ്ഞത്.