കേരള നിയമസഭാ പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിനാണ് ഇക്കുറി നിയമസഭയിലെ ആർ .ശങ്കരനാരായണൻ തമ്പി ഹാൾ സാക്ഷിയായത് . 250 സ്റ്റാളുകളിലായി 150 അധികം പ്രസാധകരാണ് പുസ്തകോൽത്സവത്തിൽ പങ്കെടുക്കാനെത്തിയത് .
അബുദാബി ഹെൽത്ത് അതോറിറ്റിയിൽ ക്ലിനിക്കൽ ഓഡിയോളോജിസ്റ്റായി ആയി പ്രവർത്തിക്കുന്ന ഡോക്ടർ താഹിറ കല്ലുമുറിക്കലിന്റെ മൂന്നാമത്തെ പുസ്തകമായ ഇന്തധാറും നിയമസഭാ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. ഇൻഡോ- അറബ് പ്രണയ കഥയെ ആസ്പദമാക്കി മൂന്നു സ്ത്രീകളുടെ ജീവിതവും പ്രണയവും പറയുന്ന ഇന്തധാർ വായനക്കാർക്കു നൽകുന്നത് നിഷ്കളങ്കമായ സ്നേഹത്തിന്റെ പങ്കുവെക്കലുകളാണ് .
വയനാട്ടിലെ ഉരുൾപൊട്ടത്തലിൽ ചൂരൽമലയ്ക്ക് നഷ്ടപെട്ട വായനശാല പുനർനിർമിച്ചു കൊടുക്കുക എന്ന ഉദ്ദേശത്തോടെ ഇന്തധാറിന്റെ വരുമാനം പൂർണമായും മാറ്റിവെക്കാനാണ് താഹിറയുടെ തീരുമാനം.ഇതാദ്യമായല്ല താഹിറ ചൂരൽമലയെ സഹായിക്കുന്നത് , മുൻപ് “DONATE A BOOK “എന്ന ക്യാമ്പയിനും താഹിറയുടെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു.