ടി20 ലോകകപ്പ് ഫൈനലിൽ പാക്കിസ്ഥാൻ-ഇംഗ്ലണ്ട് മത്സരം ഇന്ന്. ഉച്ചയ്ക്ക് 1.30 ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. ഒരു മണിക്ക് ടോസ് ഇടും. സെമിയിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് പാക്കിസ്ഥാൻ ഇറങ്ങുന്നത്. ജോസ് ബട്ലര് അടങ്ങുന്ന കരുത്തുറ്റ ബാറ്റിങ് നിരയാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. സെമിയില്‍ ഇന്ത്യക്കെതിരെ ആധികാരികമായ വിജയം നേടിയതിന്റെ ആത്മവിശ്വാസവും ഇംഗ്ലീഷ് ടീമിന് കരുത്തേകും.
കലാശപ്പോരിൽ മഴ വില്ലനാകുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. മൂടികെട്ടിയ മെല്‍ബണിലെ അന്തരീക്ഷമാകും കളി നിയന്ത്രിക്കുകയെന്ന് വേണം മനസിലാക്കാന്‍. മെല്‍ബണിലെ കാലാവസ്ഥ പ്രവചനവും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. മത്സരത്തിനായി റിസര്‍വ് ഡേ ഉണ്ടെന്നതും ശ്രദ്ധിക്കണം. ഇന്ന് മത്സരം നടന്നില്ലെങ്കില്‍ റിസര്‍വ് ദിനമായ തിങ്കളാഴ്ച മത്സരം നടത്തും.