ഗസയില്‍ ആക്രമണം തുടരുന്ന ഇസ്രയേല്‍ നടപടിക്കെതിരെ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി. കൂട്ടക്കുരുതിക്ക് ഇസ്രയേല്‍ പച്ചക്കൊടി നല്‍കരുതെന്നും അമീര്‍ പറഞ്ഞു. ഖത്തര്‍ ശൂറ കൗണ്‍സിലിന്റെ വാര്‍ഷിക യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമീര്‍.

പലസ്തീനിലെ കുട്ടികളെ പോലും വിലകല്‍പ്പിക്കാതെയുള്ള ഇരട്ടത്താപ്പിനെ ഞങ്ങള്‍ അനുവദിക്കില്ല. അവര്‍ ആരായാലും എന്നും അമീര്‍ പറഞ്ഞു. ഹമാസിനും ഇസ്രേയിലിനുമിടയില് സമാധാനം കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ ഖത്തര്‍ നടത്തുന്നുണ്ട്.

1967ലെ അതിര്‍ത്തി പ്രകാരം പലസ്തീന് എന്ന രാജ്യം സ്ഥാപിക്കുകയാണ് പ്രശ്നത്തിനുള്ള പരിഹാരമെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം വെടി നിര്‍ത്തലിന് സമയമായിട്ടില്ലെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന് അറിയിച്ചത്. ഇസ്രയേലിന് പ്രതിരോധിക്കാന്‍ ഇനിയും സമയം വേണമെന്നും അമേരിക്ക അറിയിച്ചിരുന്നു. എന്നാല്‍ ഹമാസ്-ഇസ്രയേല്‍ യുദ്ധത്തില്‍ ഗസയില്‍ ഭക്ഷണവും വെള്ളവും വൈദ്യുതിയുമടക്കം അവശ്യ സേവനങ്ങള്‍ എത്തിക്കുന്നത് തടയുന്നത് ഇസ്രയേലിന് തിരിച്ചടിയാകുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞിരുന്നു.
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങല്‍ നല്കുന്നതില് നിന്നും പിന്തിരിയുന്നത് അന്താരാഷ്ട്ര സമൂഹത്തില്‍ ഇസ്രയേലിനുള്ള പിന്തുണ നഷ്ടപ്പെടുത്തും. വിഷയം ഇസ്രയേലിന്റെ ശത്രുക്കള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും പ്രദേശത്ത് സമാധാനം പുലര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് ഇത്തരം നടപടികള്‍ തിരിച്ചടിയാകുമെന്നും ഒബാമ പറഞ്ഞു.
