തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വിഗി തൊഴിലാളികൾ. കൊച്ചിയിലെ ജീവനക്കാരാണ് അനിശ്ചിതകാലത്തേക്ക് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ആനുകൂല്യങ്ങൾ നൽകാതെ സ്വിഗി കമ്പനി തങ്ങളെ വഞ്ചിക്കുന്നുവെന്നാണ് തൊഴിലാളികളുടെ ആരോപണം. എന്നാല്‍, വിഷയത്തില്‍ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.