ഡൽഹി: ബെംഗളൂരുവിൽ എട്ട് മാസമുളള കുഞ്ഞിന് HMPV സ്ഥിരീകരിച്ചതിന് പിന്നാലെ മുന്ന് മാസമുളള കുഞ്ഞിന് കൂടി രോഗമുളളതായി ആരോഗ്യമന്ത്രാലയം.മൂന്ന് മാസം പ്രായമുള്ള കുട്ടി ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. എട്ടുമാസം പ്രായമുള്ള കുട്ടി സുഖംപ്രാപിച്ച് വരികയാണെന്നും അധികൃതർ വ്യക്തമാക്കി.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) പതിവ് നിരീക്ഷണത്തിലാണ് എച്ച്.എം.പി.വി കേസുകൾ തിരിച്ചറിഞ്ഞതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.രണ്ടു കുഞ്ഞുങ്ങൾക്കും അന്താരാഷ്ട്ര യാത്രാ ചരിത്രമില്ല. ചൈനയിലെ സാഹചര്യത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന സമയബന്ധിതമായ അപ്ഡേറ്റുകൾ നൽകുകയാണ്, ഇത് നിലവിലുള്ള നടപടികൾക്ക് കൂടുതൽ സഹായകരമാകും.
അടുത്തിടെ രാജ്യത്തുടനീളം നടത്തിയ പകർച്ചവ്യാധി പ്രതിരോധ പരിശീലന ഡ്രില്ലുകൾ ഇന്ത്യയെ ശ്വസന രോഗങ്ങളുടെ വർധനയെ കൈകാര്യം ചെയ്യാൻ പ്രാപ്തമാക്കിയിട്ടുണ്ട്. അവശ്യ ഘട്ടത്തിൽ പൊതുജനാരോഗ്യ ഇടപെടലുകൾ ഉടൻ നടപ്പാക്കാൻ രാജ്യം സജ്ജമാണ്.