ആര്‍ഡിഎക്സിന് ശേഷം ഷെയിന്‍ നിഗവും മഹിമ നമ്പ്യാരും വീണ്ടും ഒന്നിക്കുന്ന ലിറ്റില്‍ ഹാര്‍ട്ട്സ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. എബി ട്രീസ പോള്‍, ആന്റോ ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സാന്ദ്ര തോമസ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. നല്ല നിലാവുള്ള രാത്രിയായിരുന്നു സാന്ദ്ര നിര്‍മ്മിച്ച ആദ്യ ചിത്രം.
ഇടുക്കിയിലെ കാര്‍ഷിക മേഖലയുടെ പശ്ചാത്തലത്തില്‍ പറയുന്ന കഥയാണ് ലിറ്റില്‍ ഹാര്‍ട്ട്സിലേത്. അപ്പനും മകനും തമ്മിലുള്ള ബന്ധത്തിന്റെയും, രണ്ടു കുടുംബങ്ങളിലായി നടക്കുന്ന വ്യത്യസ്ത പ്രണയത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. തോട്ടം സൂപ്പര്‍വൈസറായ സിബി എന്ന കഥാപാത്രത്തെയാണ് ഷെയ്ന് നിഗം അവതരിപ്പിക്കുന്നത്. വിദേശത്തു പഠിക്കുന്ന ശോശ എന്ന കഥാപാത്രമാണ് മഹിമയുടെത്. ബാബുരാജ് മറ്റൊരു പ്രധാന കഥാപാതത്തെ അവതരിപ്പിക്കുന്നു.
രണ്‍ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, മാലാ പാര്‍വ്വതി, രമ്യാ സുവി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. രാജേഷ് പിന്നാടനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം – കൈലാസ്. ഛായാഗ്രഹണം – ലൂക്ക് ജോസ്. എഡിറ്റിംഗ് – നൗഫല്‍ അബ്ദുള്ള. കലാസംവിധാനം – അരുണ്‍ ജോസ്. മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണന്. കോസ്റ്റ്യും ഡിസൈന്‍ – അരുണ്‍ മനോഹര്‍. ക്രിയേറ്റീവ് ഡയറക്ടര്‍ – ദിപില്‍ ദേവ്. ക്രിയേറ്റീവ് ഹെഡ് – ഗോപികാ റാണി. പ്രൊഡക്ഷന്‍ ഹെഡ് – അനിതാ കപില്‍. പ്രൊഡക്ഷന്‍ കണ്ട്രോളര് – ഡേവിസണ്‍. സി.ജെ.