ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിന്റെ വിവാദ അഭിമുഖത്തില്‍ വിശദീകരണം തേടിയെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. ഡോ.ബിജു ഉള്‍പ്പെടെയുള്ളവരെ കുറിച്ച് രഞ്ജിത്ത് അഭിമുഖത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ന്യൂ ഇന്ത്യന്‍ എക്സ്പ്രെസിന് നല്കിയ അഭിമുഖത്തിലായിരുന്നു പരാമര്‍ശം.
എന്നാല്‍ ഇക്കാര്യത്തില്‍ രഞ്ജിത്ത് വ്യക്തിപരമായ രഞ്ജിത് വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടിയിരുന്നു എന്നാണ് മന്ത്രി സജി ചെറിയാന് പറഞ്ഞത്. ഇതേ പറ്റി നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ രഞ്ജിത്തിനോട് പറഞ്ഞിട്ടുണ്ട്. ഡോ ബിജു ഉന്നയിച്ച പ്രശ്നങ്ങളില്‍ മന്ത്രി എന്ന നിലയില്‍ താന്‍ ഇടപെട്ടതാണ്. പിന്നെ അതില്‍ പ്രസ്താവന വേണ്ടിയിരുന്നില്ലെന്നും സജി ചെറിയാന് കൂട്ടിച്ചേര്‍ത്തു. ഏഴ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.
അതേസമയം ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തുമായുള്ള തര്‍ക്കത്തിനിടെ ഇന്നലെയാണ് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍നിന്ന് സംവിധായകന് ഡോ. ബിജു രാജിവച്ചത്. ഇതിനുപിന്നാലെയാണ് വിഷയത്തില്‍ മന്ത്രി സജി ചെറിയാന്റെ വിശദീകരണം. കെഎസ്എഫ്ഡിസി ബോര്‍ഡ് മെമ്പര്‍ സ്ഥാനമാണ് ഡോ. ബിജു രാജിവച്ചത്. തൊഴില്‍പരമായ കാരണങ്ങളാലാണ് രാജി എന്നാണ് കത്തില്‍ ഡോ. ബിജു പറഞ്ഞിരിക്കുന്നത്.