കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെയുണ്ടായ വിവാദ പരമ്പരകൾക്കൊടുവിൽ അമ്മയിൽ കൂട്ടരാജി. അമ്മയുടെ 17 എക്സിക്യൂട്ടീവ് അംഗങ്ങൾ എല്ലാവരും രാജിവച്ചൊഴിഞ്ഞു.
ജനറൽ സെക്രട്ടറി സിദ്ധീഖ് നേരത്തെ തന്നെ പദവി രാജിവച്ചിരുന്നു. സിദ്ദീഖിന് പകരം ചുമതല വഹിക്കേണ്ടിയിരുന്ന ജോയിൻ്റ് സെക്രട്ടറി ബാബുരാജും പീഡന ആരോപണത്തിൽ കുടുങ്ങിയതിന് പിന്നാലെയാണ് കൂട്ടരാജിയിലേക്ക് അമ്മ പോകുന്നത്.
17 അംഗ എക്സിക്യൂട്ടീവ് രാജിവച്ചൊഴിഞ്ഞതോടെ താത്കാലിക അഡ്ഹോക്ക് കമ്മിറ്റിയാവും അടുത്ത രണ്ട് മാസത്തേക്ക് അമ്മയെ നയിക്കുക. രണ്ട് മാസത്തിന് ശേഷം ജനറൽ ബോഡി വിളിച്ചു കൂട്ടി പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാനാണ് സാധ്യത.
ജൂണ്‍ 30-ന് കൊച്ചിയിൽ നടന്ന അമ്മയുടെ വാർഷിക പൊതുയോഗത്തിൽ നടന്ന തെരഞ്ഞെടുപ്പിലാണ് അമ്മയുടെ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്ത്. മോഹൻലാൽ പ്രസിഡൻ്റ്, സിദ്ധീഖ് ജനറൽ സെക്രട്ടറി, ഉണ്ണി മുകുന്ദൻ ട്രഷറർ എന്നിവരായിരുന്നു പുതിയ ഭരണസമിതിയിലെ താക്കോൽ സ്ഥാനത്ത് ഉണ്ടായിരുന്നത്.
ജഗദീഷ്, ജയൻ ചേർത്തല എന്നിവർ വൈസ് പ്രസിഡൻ്റുമാരായും, ബാബു രാജ് ജോയിൻറ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ജൂണ്‍ 30-ന് കൊച്ചിയിൽ നടന്ന അമ്മയുടെ വാർഷിക പൊതുയോഗത്തിൽ നടന്ന തെരഞ്ഞെടുപ്പിലാണ് അമ്മയുടെ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്ത്. മോഹൻലാൽ പ്രസിഡൻ്റ്, സിദ്ധീഖ് ജനറൽ സെക്രട്ടറി, ഉണ്ണി മുകുന്ദൻ ട്രഷറർ എന്നിവരായിരുന്നു പുതിയ ഭരണസമിതിയിലെ താക്കോൽ സ്ഥാനത്ത് ഉണ്ടായിരുന്നത്.
ജഗദീഷ്, ജയൻ ചേർത്തല എന്നിവർ വൈസ് പ്രസിഡൻ്റുമാരായും, ബാബു രാജ് ജോയിൻറ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. അനന്യ, കലാഭവൻ ഷാജോണ്‍, സരയൂ, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, അൻസിബ ഹസ്സൻ, ജോയ് മാത്യു, വിനുമോഹൻ എന്നിവരായിരുന്നു എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റു അംഗങ്ങൾ.