ദുബൈ: യുഎഇയിലുടനീളം കനത്ത മഴയും ഇടിമിന്നലും തുടരുന്നതിനാൽ ദുബൈയിലെ പല സ്കൂളുകളിലും വെള്ളിയാഴ്ച ക്ലാസ്സുകൾ നടന്നത് ഓൺലൈനായി. കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ഓൺലൈൻ ക്ലാസ്സുകൾക്കുള്ള സാധ്യത പരിശോധിക്കണമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച ഓൺലൈൻ ക്ലാസ്സുകളായിരിക്കുമെന്ന് സ്കൂൾ അധികൃതർ മാതാപിതാക്കളെ ഇമെയിൽ മുഖാന്തരവും മറ്റും അറിയിക്കുകയും ചെയ്തു. സന്ദേശം ശ്രദ്ധിക്കാതെ കുട്ടികളെ ബസ്സുകളിൽ കയറിയെ വിദ്യാർത്ഥികളെ തിരികെ വീടുകളിൽ എത്തിച്ചിരുന്നു. ചില സ്കൂളുകളിൽ സാധാരണ നിലയിൽ അധ്യയനം നടത്താൻ തീരുമാനിച്ചെങ്കിലും രാവിലെ പെയ്ത കനത്ത മഴയും ഇടിമിന്നലും കാരണം പലരും തീരുമാനം മാറ്റി. കുട്ടികൾ സ്കൂളിൽ എത്തിയ ശേഷം തിരികെ വീട്ടിലേക്ക് മടക്കി അയച്ച സംഭവങ്ങളും ഉണ്ടായി.
അതിവേഗതയിലുണ്ടായ കാലാവസ്ഥാ മാറ്റവും പ്രക്ഷുബ്ധമായ കാലാവസ്ഥയും കാരണം അധ്യയനം നടത്താൻ സാധിക്കാത്ത അവസ്ഥയാണെന്നും അവസാന നിമിഷം ഓൺലൈൻ ക്ലാസ്സുകളിലേക്ക് മാറേണ്ടി വന്നതിൽ ക്ഷമ ചോദിക്കുന്നുവെന്ന് ചില സ്കൂളുകൾ മാതാപിതാക്കൾക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. കുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണ് ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നതെന്നും അവസാന നിമിഷം വരുത്തിയ മാറ്റങ്ങൾ മൂലമുണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നതായും അവർ സന്ദേശത്തിൽ വ്യക്തമാക്കുന്നു.
അതേസമയം പല മാതാപിതാക്കളും ക്ലാസ്സുകളുണ്ടായിട്ടും മക്കളെ സ്കൂളിലേക്ക് വിട്ടില്ല. കഴിഞ്ഞ തവണ കനത്ത മഴയിൽ കുട്ടികൾ സ്കൂളിൽ എത്താൻ മണിക്കൂറുകൾ വൈകിയതടക്കമുള്ള സംഭവങ്ങളുണ്ടായത് കണക്കിലെടുത്താണ് ചില മാതാപിതാക്കൾ ഇങ്ങനെയൊരു തീരുമാനമെടുത്തത്.
ഏഴ് എമിറേറ്റുകളിലും കനത്ത മഴയും ഇടിമിന്നലുമാണ് ഇന്നുണ്ടായത്. പുലർച്ചെ മുതൽ ആകാശത്ത് ശക്തമായ മിന്നലുണ്ടായി. ഉയർന്ന വേഗതയുള്ള കാറ്റ് നിരവധി പ്രദേശങ്ങളിൽ മഴ പെയ്യിച്ചതിനാൽ ഇടിമിന്നൽ തുടരുന്ന നിലയുണ്ടായി. മോശം കാലാവസ്ഥ കണക്കിലെടുത്ത് അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ എന്നീ മൂന്ന് എമിറേറ്റുകളിലെ അധികാരികൾ ഇന്ന് വിദൂര പഠനത്തിലേക്ക് മാറാൻ സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിരുന്
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) രാവിലെ ഏഴ് എമിറേറ്റുകളിലെയും പല പ്രദേശങ്ങളിലും കനത്ത മഴ പെയ്തതായി അറിയിച്ചു. അപകടകരമായ കാലാവസ്ഥയെ സൂചിപ്പിക്കുഓറഞ്ച്, യെല്ലോ അലർട്ടുകൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്.