റഷ്യയിലെ ഇഷസ്ക് നഗരത്തിൽ അജ്ഞാതൻ സ്കൂൾ അക്രമിച്ചു. തുടർന്നുണ്ടായ വെടിപ്പിൽ 14 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം സംഭവത്തിന് ശേഷം അക്രമി സ്വയം വെടിവെച്ചു മരിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
നാസി ചിന്ഹം പതിച്ച ടി ഷർട്ടും മുഖം മൂടിയും ധരിച്ച അജ്ഞാതനാണ് ആക്രമണം നടത്തിയത്. രണ്ട് തോക്കുകളാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. എന്നാൽ അക്രമണം നടന്നതിന്റെ കാരണം എന്തെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
ആയിരത്തിലേറെ വിദ്യാർത്ഥികളുള്ള സ്കൂളിലാണ് വെടിവെപ്പ് നടന്നത്. മരിച്ചവരിൽ ഏഴ് വിദ്യാർത്ഥികളും രണ്ട് അധ്യാപകരും രണ്ട് സുരക്ഷാ ജീവനക്കാരും ഉൾപ്പെടുന്നു. അക്രമണത്തിന് ശേഷം സ്കൂൾ കെട്ടിടത്തിലുണ്ടായിരുന്ന വിദ്യാർത്ഥികളെയും അധ്യാപകരെയും മറ്റ് ജീവനക്കാരെയും സുരക്ഷിതമായി പോലീസ് പുറത്തെത്തിച്ചു.