എറണാകുളം മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും മാപ്പ് പറഞ്ഞു. ആറ് വിദ്യാര്‍ത്ഥികളും അധ്യാപകനായ പ്രിയേഷിന്റെ അടുത്ത് നേരിട്ടെത്തി മാപ്പ് പറയുകയായിരുന്നു.
തെറ്റ് ആവര്‍ത്തിക്കില്ലെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉറപ്പ് നല്കി. കോളേജ് കൗണ്‍സിലിന്റെ തീരുമാനം അനുസരിച്ചാണ് വിദ്യാര്‍ത്ഥികള്‍ മാപ്പ് പറഞ്ഞത്.
മഹാരാജാസ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അധ്യാപകനാണ് ഡോ. പ്രിയേഷ്. ഇദ്ദേഹത്തെ കഴിഞ്ഞ മാസമാണ് ക്ലാസ്മുറിയില്‍ വെച്ച് ചില വിദ്യാര്‍ത്ഥികള്‍ അപമാനിച്ചത്. കാഴ്ച പരിമിതിയുള്ള അധ്യാപകന് ക്ലാസെടുക്കുന്ന സമയത്ത് വിദ്യാര്‍ത്ഥികളില്‍ ചിലര്‍ പരിഹസിക്കുന്ന തരത്തിലുള്ള വീഡിയോ പുറത്തുവന്നിരുന്നു.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ വലിയ ചര്‍ച്ചയായി. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി കോളേജ് കൗണ്‍സില്‍ തന്നെ രംഗത്തെത്തിയത്.