ഒരേ വാട്സാപ്പ് നമ്പർ ഇനി ഒന്നിലധികം ഫോണിലുപയോഗിക്കാം. ഒന്നിലധികം ഉപകരണങ്ങളിൽ വാട്സാപ്പ് ഉപയോഗിക്കാനുള്ള സംവിധാനം നേരത്തെ ഉണ്ടായിരുന്നെങ്കിലും ഒന്നിലധികം ഫോണുകളിൽ ഒരേ നമ്പർ ഉപയോഗിക്കാനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. എന്നാൽ അതിനു സാധ്യമാകുന്നതാണ് പുതിയ ഫീച്ചർ. പരമാവധി 4 ഫോണുകളിൽ വരെ ഇനി മുതൽ ഒരേ നമ്പർ ഉപയോഗിക്കാം.
എങ്ങിനെ ഉപയോഗിക്കാം?
അക്കൗണ്ട് തുടങ്ങിയ ഫോൺ അഥവാ പ്രൈമറി അക്കൗണ്ട് ഉപയോഗിച്ചാണ് മറ്റ് ഫോണുകളിൽ വാട്സാപ്പ് ഉപയോഗിക്കാനാവുക. ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ഒ ടി പി നമ്പർ പ്രൈമറി ഡിവൈസിലെ വാട്സാപ്പിൽ ലഭ്യമാകും.ഇത് ഉപയോഗിച്ചോ, ക്യു ആർ കോഡ് സ്കാൻ ചെയ്തോ ലോഗിൻ ചെയ്യാവുന്നതാണ്.
ലോഗിൻ ചെയ്യുന്ന ഫോണുകൾ ആൻഡ്രോയിഡോ ഐ ഒ എസോ ആവാം. പുതിയ ഫീച്ചർ അടുത്തയാഴ്ചയ്ക്കകം ലോകമെമ്പാടും ലഭ്യമാകും എന്നാണ് വാട്സാപ്പ് പുറത്തുവിടുന്ന വിവരങ്ങൾ. ഈ ഫീച്ചർ ഉപയോഗിക്കാനായി വാട്സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഡൌൺലോഡ് ചെയ്യണമെന്നും വാട്സാപ്പ് അറിയിച്ചു.
വാട്സാപ്പ്, ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ആളുകൾക്ക് പുതിയ ഫീച്ചർ പ്രയോജനമാകും. ഒരേ സ്ഥാപനത്തിലെ വാട്സാപ്പ് നമ്പർ ഒന്നിൽ കൂടുതൽ ഫോണുകളിൽ കൈകാര്യം ചെയ്യാനാകും. ഒന്നിലധികം ഫോണുകൾ പല ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവർക്കും ഈ ഫീച്ചർ ഉപയോഗപ്രദമായിരിക്കും