ഒമാനിലും കനത്ത മഴ തുടരുകയാണ്. പ്രക്ഷുബ്ധമായ കാലാവസ്ഥയെ തുടർന്ന് ദോഫാർ, അൽവുസ്ത ഗവർണറേറ്റുകളിൽ ഒഴികെ രാജ്യത്തിൻ്റെ മുഴുവൻ ഭാഗങ്ങളിലും എല്ലാ പൊതു, സ്വകാര്യ അന്തർദേശീയ സ്കൂളുകൾക്കും വിദ്യാഭ്യാസ മന്ത്രാലയം നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഒമാനിൽ ഞായറാഴ്ച മുതൽ തുടരുന്ന കനത്ത മഴയിൽ ആകെ 18 പേരാണ് മരപണപ്പെട്ടത്. മഴയിൽ മതിലിടിഞ്ഞു വീണു മരണപ്പെട്ട മലയാളിയായ സുനിൽ കുമാറിൻ്റെ മൃതദേഹം സ്വദേശമായ പത്തനംതിട്ടയിലേക്ക് കൊണ്ടുപോകും. ആദം വിലയത്തിലെ വാദി ഹാൽഫിൽ വാഹനത്തിൽ കുടുങ്ങിയഒരാൾ മരിച്ചു.
സമദ് അൽ ശാനിൽ സ്കൂൾ ബസ് വാദിയിൽ വെള്ളക്കെട്ടിൽ കുടുങ്ങി പത്ത് കുട്ടികളും ഡ്രൈവറുമടക്കം പതിനൊന്ന് പേർ മരണപ്പെട്ടിരുന്നു. ഒമാനെയാകെ ഞെട്ടിച്ച ഈ ദുരന്തത്തിൽ ജിസിസി രാജ്യങ്ങളിലെ ഭരണാധികാരികളെല്ലാം അനുശോചനം അറിയിച്ചിരുന്നു.