തിരുവനന്തപുരം: സ്ത്രീകളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ വനിതാ ജീവനക്കാരുടെ സാമീപ്യം വേണമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ കരട് വ്യവസ്ഥയിൽ നിർദേശം. ഇതിനായി മതിയായ ജീവനക്കാരെ നിയമിക്കണമെന്നും നിർദേശം. രാജ്യത്ത് പുതിയതായി തുടങ്ങുന്ന എല്ലാ മെഡിക്കൽ കോളജുകളിലും പോസ്റ്റ്മോർട്ടം അനുവദിക്കണമെന്നും നിർദേശമുണ്ട്.
പോസ്റ്റ് മോർട്ടത്തിന്റെ എണ്ണമനുസരിച്ച് ജീവനക്കാരുടെ എണ്ണം വർധിപ്പിക്കണം,400 ചതുരശ്ര അടിയിൽ കുറയാത്ത മോർച്ചറി പോസ്റ്റ് മോർട്ടം ബ്ലോക്ക് ഉണ്ടായിരിക്കണം , സ്രവ പരിശേധനകൾക്കും മറ്റുമായി ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ലാബ് പോസ്റ്റ് മോർട്ടം ബ്ലോക്കിന് സമീപം സ്ഥാപിക്കണം എന്നീ നിർദേശങ്ങളും കമ്മീഷൻ മുന്നോട്ട് വച്ചിട്ടുണ്ട്.
ദേശീയ മെഡിക്കൽ കമ്മീഷൻ വെള്ളിയാഴ്ച പുറത്തിക്കിയ നിർദേശങ്ങളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. പുതുതായി വരുന്ന മെഡിക്കൽ കോളജുകൾക്കുള്ള അടിസ്ഥാന സൌകര്യങ്ങൾ, എംബിബിഎസ് കോഴ്സ് ഫീസ് വർധന എന്നീ കാര്യങ്ങളും ഇതിൽ പറയുന്നു