ദുബായിയുടെ ഔദ്യോഗിക ചിഹ്നം സംബന്ധിച്ച് പുതിയ നിയമം പുറപ്പെടുവിച്ച് ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ്. 2023ലെ 17-ാം നമ്പര്‍ വ്യവസ്ഥ പ്രകാരമാണ് പുതിയ നിയമം.
ഔദ്യോഗിക ചിഹ്നം ദുബായ് എമിറേറ്റ്സിന്റെ പരിധിയില്‍ വരുന്നതാണ്. സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകളിലും വൈബ്സൈറ്റുകളിലും ഔദ്യോഗിക പരിപാടികളിലും ചിഹ്നം ഉപയോഗിക്കാം. എന്നാല്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുമതിയോടെ മാത്രമേ ചിഹ്നം ഉപയോഗിക്കാന്‍ സാധിക്കൂ.
ചിഹ്നം അനധികൃതമായി ഉപയോഗിക്കുന്നത് മൂന്ന് മാസം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതിനോ ദിര്‍ഹം 100,000 മുതല്‍ ദിര്‍ഹം 500,000 വരെ പിഴ ലഭിക്കുന്നതിനോ കാരണമാകും. ഏതെങ്കിലും സ്വകാര്യ സ്ഥാപനം ചിഹ്നം ഉപയോഗിച്ചാല്‍ 30 ദിവസത്തിനകം പിഴയില്ലാതെ ഒഴിവാക്കാന്‍ സാധിക്കും. നിയമം ദുബായിയുടെ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കും.