ഏഴാം മാസത്തിലാണ് സ്നേഹ തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. 444 ഗ്രാം മാത്രം ഭാരമുള്ള പെണ് കുഞ്ഞിന്റെ ജീവന് രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് എറണാകുളം സ്വദേശിയായ സ്നേഹയും ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശിയായ മിനീഷും.

മാസം തികയുന്നതിന് മുമ്പ് പ്രസിവിച്ച കുഞ്ഞ് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് ഇപ്പോള്‍ ജീവന് നിലനിര്‍ത്തുന്നത്.

ആറാം മാസത്തില്‍ നടത്തിയ സ്കാനിങ്ങിലാണ് കുഞ്ഞിന്റെ ശരീര ഭാരം കുറവാണെന്ന് കണ്ടെത്തുന്നത്. ഗുരുതര സാഹചര്യമായതിനാല്‍ എത്രയും വേഗം മറ്റൊരു ആശുപത്രിയിലേക്ക് മാറണമെന്ന് കണ്ണൂരില്‍ ആദ്യം മുതല്‍ കാണിച്ച് വന്നിരുന്ന സ്വകാര്യ ആശുപത്രിയില്‍ നിന്ന് തന്നെ നിര്‍ദേശം ലഭിച്ചു. തുടര്‍ന്ന് കളമശ്ശേരി സ്വദേശിയായ സ്നേഹയുടെ ചികിത്സ എറണാകുളത്തേക്ക് മാറ്റുകയായിരുന്നു.
സ്കാനിങ്ങില്‍ 28 ആഴ്ച പ്രായമുള്ള കുഞ്ഞിന് 23 ആഴ്ചയുടെ വലിപ്പമേ ഉള്ളു എന്ന് വ്യക്തമാവുകയായിരുന്നു. കയ്യിലുള്ളത് മുഴുവന്‍ വിറ്റു പെറുക്കിയും ആളുകളോട് കടം വാങ്ങിയുമാണ് ഇത്രയും നാള് ചികിത്സിച്ചതെന്ന് സ്നേഹ പറയുന്നു.
കുഞ്ഞിനെ ജീവനോടെ കിട്ടിയതല്ലാതെ ഇപ്പോഴും വെന്റിലേറ്റര്‍ സപ്പോര്‍ട്ടിലാണ് കുഞ്ഞിന്റെ ജീവന് നിലനില്‍ക്കുന്നത്. ഓഗസ്റ്റ് 30 ന് ജനിച്ച കുഞ്ഞിന് ഇപ്പോഴും 444 ഗ്രാം ആണ് ഭാരമെന്ന് ആശുപത്രി അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു.
കുഞ്ഞിന് സാധാരണഗതിയില്‍ ശ്വാസമെടുക്കാന്‍ ഇപ്പോഴും കഴിയുന്നില്ല. ജനിച്ച സമയത്ത് കുഞ്ഞ് കരഞ്ഞെങ്കിലും ശ്വാസമെടുക്കാന്‍ കഴിയാത്ത സാഹചര്യം നിലവില്‍ ഉള്ളതിനാല്‍ കുഞ്ഞിനെ ഇന്റുബേറ്റ് ചെയ്തിരിക്കുകയാണെന്നും ആശുപത്രി സാക്ഷ്യപ്പെടുത്തുന്നു.
മാസം തികയാത്ത കുഞ്ഞായതിനാല്‍ തന്നെ കുഞ്ഞിനെ ആരോഗ്യകരമായ സ്ഥിതിയിലേക്ക് എത്തിക്കാന്‍ വലിയ ചിലവ് വേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതര്‍ തന്നെ വ്യക്തമാക്കുന്നത്. ആശുപത്രിയിലെ ചികിത്സയുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് ലക്ഷത്തോളം ചെലവായിട്ടുണ്ടെന്ന് സ്നേഹ പറയുന്നു. കുഞ്ഞിനെ ആരോഗ്യകരമായ സ്ഥിതിയിലേക്ക് എത്തിക്കാന്‍ ഏകദേശം മൂന്ന് മാസത്തോളം ഇനിയും ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നും അതിന് ഏകദേശം 8.5 ലക്ഷത്തോളം രൂപ വരുമെന്നുമാണ് ആശുപത്രി വ്യക്തമാക്കുന്നതെന്നും സ്നേഹ എഡിറ്റോറിയലിനോട് പറഞ്ഞു.
പലരോടും കടം വാങ്ങിയും കയ്യിലുള്ളത് എല്ലാം വിറ്റുമാണ് ഇതുവരെ ചികിത്സ നടത്തിയത്. ദുബായില്‍ ടെക്നീഷ്യന് ആയി ജോലി ചെയ്തിരുന്ന ഭര്‍ത്താവിന് ഈ സാഹചര്യത്തില്‍ തിരിച്ച് പോകാനും പറ്റുന്ന സ്ഥിതിയല്ല. കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ എല്ലാ വാതിലുകളും മുട്ടുന്ന ഈ ദമ്പതികള്‍ സുമനസുകളുടെ സഹായം അഭ്യര്‍ത്ഥിക്കുകയാണ്.
കോണ്ടാക്ട് ചെയ്യേണ്ട നമ്പര്‍
+91 98959 64830 സ്നേഹ സുകുമാരന്‍
ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഗൂഗിള്‍ പേ ക്യു ആര് കോഡും ഇതിനൊപ്പം നല്കുന്നു.
Mineesh K
HDFC Bank
A/C 50100652384100
HDFC0000717
