കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ബിജെപിയുടെ മതവര്‍ഗീയരാഷ്ട്രീയത്തോട് ദക്ഷിണേന്ത്യ ഗെറ്റ് ഔട്ട് പറഞ്ഞു എന്നാണ് റിയാസിന്റെ പ്രതികരണം. ഫേസ്ബുക്കിലൂടെയാണ് റിയാസ് പ്രതികരിച്ചത്.
മോദി എന്ന മാജിക്ക് കൊണ്ട് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായതായി കെ മുരളീധരന് എം.പിയും പറഞ്ഞു. കോണ്‍ഗ്രസിന്റെ ക്രൗഡ് പുള്ളര്‍ രാഹുല്‍ ഗാന്ധിയാണെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
എട്ട് റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ 119 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. 72 സീറ്റുകളില്‍ മാത്രം മുന്നേറുന്ന ബിജെപിക്ക് വലിയ തിരിച്ചടിയാണ് കര്‍ണാടകയില്‍ ഉണ്ടായിരിക്കുന്നത്. ജെഡിഎസിനും പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാന്‍ സാധിച്ചില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാളും മികച്ച നേട്ടമാണ് കോണ്‍ഗ്രസ് കൈവരിച്ചിരിക്കുന്നത്. 2018ല്‍ കോണ്‍ഗ്രസ് 80 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. ബിജെപി 104 സീറ്റുകളും ജെഡിഎസ് 37 സീറ്റുകളുമായിരുന്നു നേടിയത്.
കര്‍ണാടകയില്‍ ശക്തമായ പ്രചാരണമാണ് ഇരുകക്ഷികളും നടത്തിയത്. എന്നാല്‍ തുടക്കം മുതല്‍ ബിജെപി പാളയത്തില്‍ ഉണ്ടായ തര്‍ക്കവും വിപുലമായ പ്രചാരണ പരിപാടികളും കോണ്‍ഗ്രസിന് അനുകൂലമായി എന്നത് തെരഞ്ഞെടുപ്പില്‍ വ്യക്തമാകുന്നതാണ് ഉയര്‍ന്ന ലീഡ് നില. അതേസമയം ബിജെപിയില്‍ നിന്ന് കോണ്‍ഗ്രിസിലേക്ക് വന്ന ജഗദീഷ് ഷെട്ടാറിന്റെ ലീഡ് നില പിന്നിലാണ്.