വിഴിഞ്ഞം സമരം ഒത്തുതീർന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി സമരസമിതി നടത്തിയ ചർച്ചയിലാണ് ഒത്തുതീർന്നത്. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുന്നുണ്ടോയെന്ന് അറിയാൻ വിദഗ്ധ സമിതി രൂപീകരിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാവും വിദഗ്ധസമിതി രുപീകരിക്കുക.
വീട്ടുവാടകയിനത്തിൽ 5500 രൂപ പൂർണമായും സർക്കാർ നൽകും. 2500 രൂപ സി.എസ്.ആർ ഫണ്ടിൽ നിന്നും നൽകാമെന്ന അദാനിയുടെ വാഗ്ദാനം നിരസിച്ചുവെന്ന് സമരസമിതി അറിയിച്ചു.തീരശോഷണവുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന സംഘവുമായി സമിതി ചർച്ച നടത്തും. പൂർണ്ണമായ തൃപ്തിയില്ലാതെയാണ് സമരം നിർത്തുന്നതെന്ന് ലത്തീൻ സഭയും അറിയിച്ചു.