കോഴിക്കോട്: പ്രശസ്ത കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ അന്തരിച്ചു. 59 വയസ്സായിരുന്നു. മാതൃഭൂമി ദിനപത്രത്തിലെ എക്സിക്കുട്ടൻ കാർട്ടൂണ്‍ പക്തി രജീന്ദ്രകുമാറിൻ്റേതാണ്. മാതൃഭൂമി കോഴിക്കോട് ഹെഡ് ഓഫീസിലെ പരസ്യവിഭാഗത്തിൽ സെക്ഷൻ ഓഫീസറായി പ്രവർത്തിച്ചുവരികയായിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയാണ്. മിനിയാണ് ഭാര്യ. മാളവിക, ഋഷിക എന്നിവർ മക്കളാണ്.