മുന്‍ മുഖ്യമന്ത്രിയും ഉമ്മന്‍ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയത്തിന് പരാതി നല്കി സഹോദരന് അലക്സ് വി ചാണ്ടി. ഉമ്മന്‍ചാണ്ടിക്ക് ശാസ്ത്രീയവും പര്യാപ്തവുമായി ചികിത്സ കിട്ടുന്നില്ല. അദ്ദേഹത്തിന്റെ ചികിത്സ പുരോഗതി സര്‍ക്കാര്‍ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തണമെന്നും അലക്സ് വി ചാണ്ടി ആരോഗ്യമന്ത്രിക്ക് അയച്ച പരാതിയില്‍ പറയുന്നു.
ഉമ്മന്‍ചാണ്ടിക്ക് നിലവില്‍ ചികിത്സ ലഭിക്കുന്ന ബാംഗ്ലൂര്‍ എച്ച് സി ജി ആശുപത്രിയുമായി സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് ബന്ധപ്പെടണം. അദ്ദേഹത്തിന്റെ ചികിത്സാ പുരോഗതി മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും അറിയിക്കുന്ന രീതിയില്‍ സംവിധാനം ഉറപ്പാക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.
ഉമ്മന്‍ചാണ്ടിയുടെ അടുത്ത ചില ബന്ധുക്കള്‍ കാരണം കൃത്യമായ ചികിത്സ അദ്ദേഹത്തിന് ലഭിക്കുന്നില്ലെന്നും അലക്സ് വി ചാണ്ടി പറയുന്നു.
ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് നേരത്തെ സഹോദരന് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് ആരോഗ്യമന്ത്രി ഇടപെടുകയും മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ അദ്ദേഹത്തെ ചികിത്സയ്ക്കായി ബാംഗ്ലൂരിലേക്ക് മാറ്റുകയായിരുന്നു.