രണ്ട് നൂറ്റാണ്ടുകൾക്ക് മുൻപ് 2001ൽ നെതർലാൻഡിലാണ് ആദ്യമായി HMPV (ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ്) വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്.ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയാണ് HMPV വൈറസ്.റിപ്പോർട്ട് ചെയ്ത് 24 വർഷങ്ങൾക്ക് ഇപ്പുറവും ശരിയായ വാക്സിൻ രോഗത്തിന് കണ്ട് പിടിക്കാൻ സാധിച്ചിട്ടില്ല. ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായ കോവിഡ്-19തുമായി രോഗത്തിന് സാമ്യമുണ്ടെന്നതും സോഷ്യൽ മീഡിയകളിൽ ചർച്ചാ വിഷയമാണ്,എന്നാൽ ഔദ്യോഗികമായി HMPV വൈറസിനെ പകർച്ചവ്യാധിയായി ചൈനയോ ലോകാരോഗ്യ സംഘടനയോ സ്ഥിരീകരിച്ചിട്ടില്ല.
സോഷ്യൽ മീഡിയകളിൽ ചൈനയിലെ HMPV വൈറസിനെക്കുറിച്ചുളള ചർച്ചകൾ ചൂടുപിടിച്ചതോടെ, ബീജിംഗിലെ പത്രക്കുറിപ്പിലൂടെ ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് രംഗത്തെത്തിയിരിക്കയാണ്, HMPV ഒരു സാധാരണ ശൈത്യകാല രോഗമാണ് പേടിക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും.ചൈനയിൽ ഉളളവരുടെയും ടൂറിസ്റ്റുകളുടെയും ആരോഗ്യത്തിൽ സർക്കാരിന് കരുതലുണ്ടെന്നും കുറിപ്പിൽ പറയുന്നു.എന്തായാലും ,ചൈനയുടെ ഇന്ത്യയടക്കമുളള അയൽരാജ്യങ്ങളെല്ലാം മുൻകരുതൽ എടുക്കാൻ ഒരുങ്ങുകയാണ്.
എന്താണ് HMPV വൈറസ്?
നമ്മുടെ ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധ.സാധാരണ ജലദോഷത്തിന് സമാനമായ ലക്ഷണങ്ങളാണ് പൊതുവെ കാണുക.അപ്പർ റെസ്പ്പിറേറ്ററി സിസ്റ്റത്തെയാണ് കൂടുതലായി ബാധിക്കുകയെങ്ങകിലും ,ചില സമയങ്ങളിൽ ലോവർ റെസ്പ്പിറേറ്ററി രോഗങ്ങളായ നിമോണിയ,ആസ്മ,സി ഒ പി ഡി എന്നിവയ്ക്കും കാരണമാകും.
HMPV ലക്ഷണങ്ങൾ
-ചുമ
-പനി,
-ജലദോഷം,
-തൊണ്ടവേദന
രോഗം പെട്ടന്ന് ബാധിക്കാൻ സാധ്യത?
-ചെറിയ കുട്ടികൾ ( 5 വയസ്സിന് താഴെയുളളവർ) , പ്രായമായവർ ( 65 വയസ്സിന് മുകളിലുളളവർ)
-ആസ്മ ഉളളവർ
-കീമോതെറാപ്പി ചെയ്യുന്നവർ
-അവയവം മാറ്റിവയ്ക്കൽ നടത്തിയവർ
HMPV പ്രതിരോധ മാർഗങ്ങൾ?
-കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക
-കഴുകാത്ത കൈകൾ കൊണ്ട് മുഖത്ത് തൊടുന്നത് ഒഴിവാക്കുക
-തുമ്മുമ്പോഴും,ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക
– ഹാൻഡ് സാനിറ്റെസർ ഉപയോഗിക്കുക