ശബരിമലയില്‍ തിരക്ക് കണക്കിലെടുത്ത് ദര്‍ശന സമയം നീട്ടും. നിലവില്‍ നാല് മണി മുതല്‍ 11 മണി വരെയാണ് ഉച്ചകഴിഞ്ഞുള്ള ദര്‍ശന സമയം. ഇത് മൂന്ന് മണി മുതല്‍ 11 മണി വരെ ആക്കും.
തിരക്ക് കണക്കിലെടുത്ത് ദര്‍ശന സമയം രണ്ട് മണിക്കൂര്‍ കൊണ്ട് കൂട്ടാനാകുമോ എന്ന് തന്ത്രിയോട് ചോദിച്ചറിയാനും കോടതി നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അങ്ങനെ സാധിക്കില്ലെന്നാണ് ലഭിച്ച മറുപടി.
ശബരിമലയില്‍ രണ്ട് ദിവസമായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 18 മണക്കൂറോളം ക്യൂ നീളുന്ന സാഹചര്യവുമുണ്ടായി. വെള്ളിയാഴ്ച പമ്പയില്‍ എത്തിയവര്‍ക്ക് ശനിയാഴ്ചയാണ് ദര്‍ശനം ലഭിച്ചത്.
തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്പെഷ്യല്‍ കമ്മീഷണര്‍ സന്നിധാനത്ത് തുടര്‍ന്ന് തിരക്ക് നിയന്ത്രണം സംബന്ധിച്ച നടപടികള്‍ ഏകോപിപ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു.