കോഴിക്കോട്: തിരുവമ്പാടി കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് അക്രമിച്ചവരുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ കെ.എസ്.ഇ.ബി ചെയർമാന്റെ ഉത്തരവ്. അജ്മൽ, ഷഹദാദ് എന്നിവരുടെ വീട്ടിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്. കെഎസ്ഇബിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് അക്രമത്തിന്റെ പേരിൽ വൈദ്യുതി വിച്ഛേദിക്കുന്നത്.
ഇന്ന് രാവിലെയാണ് തിരുവമ്പാടി കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസില്‍ ആക്രമണമുണ്ടായത്. വെള്ളിയാഴ്ച റസാഖ് എന്നയാളുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതായിരുന്നു പ്രശ്നങ്ങള്‍ക്ക് തുടക്കം.ഇതിനെത്തുടര്‍ന്ന് റസാഖിന്റെ മകനായ അജ്മലും സുഹൃത്ത് ഷഹദാദും ചേര്‍ന്ന് ലൈന്‍മാനെയും സഹായിയെയും ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തിരുന്നു.
ഈ സംഭവത്തില്‍ കെ.എസ്.ഇ.ബി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് കെ.എസ്.ഇ.ബി ഓഫീസ് അടിച്ചു തകര്‍ത്തത്.