ബ്രസീല്‍ താരം നെയ്മര്‍ ജൂനിയറും സൗദിയിലേക്ക്. സൗദിയിലെ അല്‍ ഹിലാല്‍ ക്ലബുമായി താരം കരാറിലെത്തിയതായി റിപ്പോര്‍ട്ട്. അല്‍ ഹിലാല്‍ ക്ലബുമായി രണ്ട് വര്‍ഷത്തേക്കാണ് കരാറിലേര്‍പ്പെട്ടത്.
ഫ്രഞ്ച് ക്ലബ് പി എസ് ജിയുമായി ട്രാന്‍സ്ഫര്‍ സംബന്ധിച്ച് അല്‍ഹിലാല്‍ ക്ലബ് ധാരണയിലെത്തി. ഇന്ന് തന്നെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി കരാറില്‍ ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ട്. 160 ദശലക്ഷം യൂറോയാണ് ട്രാന്‍സ്ഫര്‍ തുക.
പിഎസ് ജിയില്‍ ആറ് സീസണ് നെയ്മര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാഴ്സയില്‍ നിന്ന് പിഎസ് ജിയിലെത്തിയ മെസിയും ക്ലബ് വിട്ടിരുന്നു. അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗിലേക്കാണ് മെസി പോയത്.
നേരത്തെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ റെക്കോര്‍ഡ് തുകയ്ക്ക് സൗദി പ്രോ ലീഗ് ക്ലബ് ആയ അല്‍ നസ്രര്‍ എടുത്തിരുന്നു. ഇതിന് പിന്നാലെ ഫ്രഞ്ച് താരം കരീം ബെന്‍സേമ പ്രൊ ലീഗ് ടീമായ അല്‍ ഇത്തിഹാദിലേക്കും എത്തിയിരുന്നു.