തിരുവനന്തപുരം: കടുത്ത ചൂടിൽ വലയുന്ന കേരളത്തിൽ ആശ്വാസമായി കാലാവസ്ഥ കേന്ദ്രത്തിൻ്റെ പ്രവചനം. ഈ മാർച്ച് മാസത്തിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് പ്രവചനം.
കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രമാണ് ഈ പ്രവചനം നടത്തിയത്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും സാധാരണയിൽ കൂടുതൽ താപനിലയുണ്ടാവാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നുണ്ട്. മധ്യ ഇന്ത്യയിൽ ഇത്തവണ ഉഷ്ണ തരംഗ ദിനങ്ങൾ വർധിക്കും.
അതേസമയം ശൈത്യകാല മഴയിൽ സംസ്ഥാനത്തുണ്ടായത് 66 ശതമാനം കുറവ്. ജനുവരി 1 മുതൽ ഫെബ്രുവരി 28 വരെയുള്ള സീസണിൽ ലഭിക്കേണ്ട 21.1 mm മഴയിൽ ഇത്തവണ ലഭിച്ചത് 7.2 mm മാത്രം. കഴിഞ്ഞവർഷം 29.7 mm മഴ ലഭിച്ചിരുന്നു. 2023( 37.4 mm) 2022( 57.1 mm) വർഷങ്ങളിലും കൂടുതൽ മഴ ലഭിച്ചിരുന്നു. കൂടുതൽ മഴ ലഭിച്ച പത്തനംതിട്ട യിൽ രേഖപെടുത്തിയത് 30 mm മാത്രം.
സംസ്ഥാനത്തു ജനുവരിയിൽ 9 ദിവസവും ഫെബ്രുവരിയിൽ 7 ദിവസവും മാത്രമാണ്. ചെറിയ തോതിൽ സംസ്ഥാനത്തു പലയിടങ്ങളിലായി മഴ ലഭിച്ചത്. ഇനിയുള്ള 2-3 ദിവസങ്ങളിൽ കിഴക്കൻ കാറ്റിന്റെ സ്വാധീന ഫലമായി മധ്യ തെക്കൻ കേരളത്തിൽ പലയിടങ്ങളിലായി മഴ സാധ്യതയുണ്ട്.