തിരുവനന്തപുരം:അങ്കണവാടിയിൽ ഉപ്പുമാവൊക്കെ മാറ്റിയിട്ട് ഞങ്ങൾക്ക് ‘ബിർനാണീം പൊരിച്ച കോഴീം’ തരൂവെന്ന് ആവശ്യപ്പെട്ട ശങ്കുവിന്റെ ആവശ്യം പരിഗണിക്കാെനൊരുങ്ങി വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി വീണാ ജോർജ്.അങ്കണവാടിയിലെ മെനു പരിഷ്കരിക്കുന്നത് ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു.കുഞ്ഞിന്റെ ആവശ്യം അമ്മ തന്നെ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
അങ്കണവാടിയിലെ ഭക്ഷണക്രമത്തിൽ മുട്ടയും പാലും വിജയകരമായി ഉൾപ്പെടുത്താൻ സാധിച്ചു. കൂടുതൽ പരിഷ്കണങ്ങൾ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ദേവികുളം ഗ്രാമപഞ്ചായത്തിൽ ഒന്നാം നമ്പർ അങ്കണവാടിയിലാണ് ശങ്കു പഠിക്കുന്നത്.
വിഡിയോ ഷൂട്ട് ചെയ്ത കുഞ്ഞിന്റെ അമ്മയ്ക്കും അങ്കണവാടി ടീച്ചർമാർക്കും സ്നേഹാഭിവാദ്യങ്ങൾ അറിയിക്കുന്നതായും മന്ത്രി വീണാ ജോർജ് കൂട്ടിച്ചേർത്തു.