അക്കാഫ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി ‘തനിഷ്ക പൊന്നോണക്കാഴ്ച 2022 ‘ൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി. സെപ്റ്റംബർ 25 ന് ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ വച്ചായിരിക്കും പരിപാടി നടക്കുക. ഓണത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര, പൂക്കളമൊരുക്കൽ, പായസം, സിനിമാറ്റിക് ഡാൻസ് എന്നിവയ്ക്ക് പുറമേ മലയാളി മങ്ക, കുട്ടികൾക്കായുള്ള ചിത്രരചന തുടങ്ങിയ മത്സരങ്ങളും ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഓണസദ്യയ്ക്ക് ശേഷം വൈകുന്നേരം നടക്കുന്ന സാംസ്കാരിക സദസ്സിൽ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻപുരി പങ്കെടുക്കും. കൂടാതെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാര ജേതാവ് നഞ്ചിയമ്മ, ഗായകരായ സയനോര ഫിലിപ്പ്, ശ്രേയ ജയ്ദീപ്, ഹരിചരൺ, ബെന്നറ്റ് റോളണ്ട് എന്നീ അതുല്യ പ്രതികളുടെ സംഗീത നിഷയും അരങ്ങേറും. മലയാള നടൻ അനിയപ്പൻ അവതരിപ്പിക്കുന്ന തനത് കലാരൂപമായ ചാക്യാർ കൂത്ത് ഓണാഘോഷപരിപാടികൾക്ക് മാറ്റ് കൂട്ടുമെന്ന് അക്കാഫ് അസോസിയേഷൻ പ്രസിഡൻ്റ് ടി. ജോസഫ് അഭിപ്രായപ്പെട്ടു.