ഗുരുവായൂരിലെ കിഴക്കേനടയിൽ സത്രം ഗേറ്റ് മുതൽ അപ്സര ജംഗ്ഷൻ വരെ പുതിയ നടപ്പുര നിർമ്മിക്കുന്നു. ഇപ്പോഴുള്ള നടപ്പുരയുടെ തുടർച്ചയായിട്ടാണ് പുതിയ നടപ്പുര നിർമ്മിക്കുന്നത്.
അടിയിൽ ഗ്രാനൈറ്റും മുകളിൽ ഷീറ്റും വിരിച്ചുള്ളതാണ് നിലവിലെ നടപ്പുര. ക്ഷേത്രത്തിന് ലഭിച്ച ഥാർ കാർ വൻതുകയ്ക്ക് ലേലത്തിൽ വാങ്ങിയ ദുബായിലെ വ്യവസായി വിഘ്നേഷ് വിജയകുമാറാണ് വഴിപാടായി നടപ്പുര നിർമ്മിച്ച് നൽകുന്നത്.
പുതിയ നടപ്പുര നിർമ്മാണത്തിന്റെ ശിലാസ്ഥാപനം വിഷുദിനമായ ഏപ്രിൽ 15ന് രാവിലെ 9മണിക്ക് നടക്കും. നിർമ്മാണത്തിനായി 70 ലക്ഷത്തിലേറെ രൂപ ചെലവ് വരും.