കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്നും ഒരു മാസം മുൻപ് കാണാതായ സ്വദേശി യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഏപ്രിൽ മാസത്തിൽ കാണാതായ മുബാറക് അൽ റാഷിദി എന്നയാളുടെ മൃതദേഹമാണ് പടിഞ്ഞാറൻ സാൽമിയയിൽ നിന്ന് കണ്ടെത്തിയത്. ഇയാളെ കാണാതായത് മുതൽ കുവൈറ്റ് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് അല്‍ അഹ്മദ് അല്‍ സബാഹിന്റെ നിര്‍ദേശ പ്രകാരം ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡയറക്ടറേറ്റ് വ്യാപകമായ തെരച്ചില്‍ തുടങ്ങിയിരുന്നു.
പബ്ലിക് സെക്യൂരിറ്റി,ട്രാഫിക് സെൻട്രൽ ഓപ്പറേഷൻസ്, പട്രോൾസ്, ഹെലികോപ്റ്റർ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള നൂറ് കണക്കിന് ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും തെരച്ചിലിന്റെ ഭാഗമായി. ഏകദേശം ഒരുമാസത്തോളം നീണ്ട തെരെച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. മരിച്ചയാളിന്റെ കുടുംബത്തോട് അനുശോചനം അറിയിച്ച ആഭ്യന്തരമന്ത്രാലയം മരണകാരണം അറിയാനായി അന്വേഷണത്തിന് ഉത്തരവിട്ടു