കണ്ണൂരില്‍ കല്യാണത്തിന് ഒട്ടകപ്പുറത്തെത്തിയ യുവാവിനും സംഘത്തിനുമെതിരെ പൊലീസ് കേസ്. ചതുരക്കിണര്‍ സ്വദേശി റിസ്വാനും ഒപ്പമുണ്ടായിരുന്ന 25 ഓളം പേര്‍ക്കുമെതിരെയാണ് കേസെടുത്തത്.
ഒട്ടകപ്പുറത്തെത്തിയ വരനും സംഘവും മട്ടന്നൂര്‍-കണ്ണൂര്‍ പാതയില്‍ ഗതാഗത തടസ്സമുണ്ടാക്കി. ഒടുവില്‍ പൊലീസ് എത്തിയാണ് സംഘത്തെ സ്ഥലത്ത് നിന്ന് മാറ്റിയത്. അന്യായമായി സംഘം ചേര്‍ന്നതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് ചക്കരക്കല്‍ പൊലീസ് കേസെടുത്തത്.
ഗതാഗത തടസ്സം സൃഷ്ടിച്ചുകൊണ്ടുള്ള കല്യാണ ഘോഷയാത്രയുടെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.