യു എസിൽ സ്വന്തം മകള്‍ ഉള്‍പ്പെടെയുള്ള കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കുനേരെ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തി അധിക്ഷേപം നടത്തിയതിന്റെ പേരിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ ഐ ഡി ഉപയോഗിച്ച് പെണ്‍കുട്ടികള്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയതിനാണ് മിഷിഗണില്‍ കെന്ദ്ര ലികാരി എന്ന സ്ത്രീ അറസ്റ്റിലായത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിരന്തരം നിരീക്ഷിക്കുകയും അവരെ ശല്യപ്പെടുത്തുകയും ഇവർ ചെയ്തിട്ടുള്ളത്. നീതി നിര്‍വഹണം തടസപ്പെടുത്തുന്നതുൾപ്പെടെ അഞ്ച് കുറ്റങ്ങൾ കെന്ദ്രയ്ക്കെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്. അതേസമയം ഇവരുടെ കൗമാരക്കാരിയായ മകളെയും ആണ് സുഹൃത്തിനെയും ശല്യപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന നിരവധി സന്ദേശങ്ങള്‍ അയച്ചിരുന്നു. ഇതോടെ മകളും സുഹൃത്തും പൊലീസില്‍ പരാതി നല്കി. ശേഷം അന്വേഷണത്തിനൊടുവിൽ സന്ദേശങ്ങള്‍ക്ക് പിന്നില്‍ കെന്ദ്ര ലികാരിയാണെന്ന് പൊലീസ് കണ്ടെത്തി.
2021ലാണ് മകള്‍ക്കും കൂട്ടുകാര്‍ക്കുമെതിരെ ലികാരി സൈബര്‍ ആക്രമണം തുടങ്ങിയത്. എന്നാൽ ആ സമയത്ത് മകളുടെ സ്കൂളില്‍ ബാസ്കറ്റ് ബോള്‍ പരിശീലകയായി ജോലി ചെയ്ത് വരികയായിരുന്നു ലികാരി. ചില തേര്‍ഡ് പാര്‍ട്ടി സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ ലൊക്കേഷന്‍ ഉള്‍പ്പെടെ മറച്ചാണ് ലികാരി വ്യാജ അക്കൗണ്ട് ഉപയോഗിച്ച് ഇത്തരത്തിൽ സൈബർ ആക്രമണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.