അരിക്കൊമ്പന് ചരിഞ്ഞെന്ന വ്യാജപ്രചാരണം തള്ളി തമിഴ്നാട് വനംവകുപ്പ്. അപ്പര്‍ കോതയാര്‍ വനമേഖലയിലുള്ള ആന ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. വാര്‍ത്തകള്‍ ദുരുദ്ദേശ്യപരമാണെന്നും കളക്കാട് മുണ്ടന്തുറ കടുവാ സങ്കേതത്തിലെ അപ്പര്‍ കോതയാര്‍ മേഖലയിലാണ് അരിക്കൊമ്പനുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി.
അരിക്കൊമ്പനെ നിരീക്ഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അരിക്കൊമ്പന് ആരോഗ്യവാനാണ്. റേഡിയോ കോളറില്‍ നിന്ന് കൃത്യമായി സിഗ്നലുകള്‍ ലഭിക്കുന്നുണ്ട്. ഒരു ദിവസം ശരാശരി മൂന്ന് കിലോമീറ്റര്‍ മാത്രമാണ് ആന സഞ്ചരിക്കുന്നതെന്നും വനംവകുപ്പ് അറിയിക്കുന്നു.
അരിക്കൊമ്പന്റെ ആറ് ദിവസത്തെ റൂട്ട് മാപ്പ് പുറത്ത് വിട്ട വനംവകുപ്പ് ആന വാസസ്ഥലങ്ങളില്‍ നിന്ന് ഏറെ ദൂരെയാണ് ഇപ്പോഴുള്ളതെന്നും വ്യക്തമാക്കുന്നു.