ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിലെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച അഖില്‍ സജീവിനെതിരെ വീണ്ടും പരാതി. നോര്‍ക്ക റൂട്ടില്‍ ഭാര്യക്ക് ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം തട്ടിയെടുത്തതായി അഭിഭാഷകനായ ശ്രീകാന്ത് ആണ് വെളിപ്പെടുത്തിയത്.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. പറ്റിക്കപ്പെട്ടു എന്ന് മനസിലായതോടെ പരതാപ്പെട്ടപ്പോള് സിപിഎമ്മാണ് ഇടപെട്ട് പണം തിരികെ തന്നത്. അതും കുറെ കാലങ്ങള്‍ക്ക് ശേഷമാണ് പണം തന്നതെന്നും അഭിഭാഷകന് പറഞ്ഞു.
തന്നെ വൈകാരികമായാണ് ഭീഷണിപ്പെടുത്തിയത് എന്നും അതുകൊണ്ടാണ് പൊലീസില്‍ പരാതിപ്പെടാതിരുന്നതെന്നും ശ്രകാന്ത് പറഞ്ഞു. തന്നെ എന്തെങ്കിലും ഇനി ചെയ്താല്‍ താനും ഭാര്യയും കുട്ടിയും ആത്മഹത്യ ചെയ്യുമെന്നാണ് അഖില്‍ ഭീഷണിപ്പെടുത്തിയതെന്ന് ശ്രീകാന്ത് പറഞ്ഞു.