ദുബൈ:പ്രമുഖ കാർഗോ കൊറിയർ സ്ഥാപനമായ എബിസി കാർഗോയിൽ ബൈക്ക് റൈഡേഴ്സിന് തൊഴിൽ അവസരങ്ങൾ. പ്രതിമാസം 3500 ദിർഹം ശമ്പളവും മറ്റു ആനൂകൂല്യങ്ങളും അടങ്ങുന്ന ആകർഷകമായ പാക്കേജാണ് കമ്പനി ഓഫർ ചെയ്യുന്നത്.
ജനുവരി 12,13 തീയതികളിൽ എബിസി കാർഗോയുടെ അൽ ഖൂസ് കോർപറേറ്റീവ് ഓഫീസിൽ വെച്ച് രാവിലെ 10 മണി മുതൽ 1 മണിവരെ നടക്കുന്ന ഇന്റർവ്യൂവിൽ ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് പങ്കെടുക്കാം
യുഎഇയിലെ ഇരു ചക്രവാഹന ലൈസൻസുള്ള ഉദ്യോഗാർത്ഥികൾക്കാണ് മുൻഗണന. അൻപത് ബൈക്ക് റൈഡേഴ്സ് തസ്തികയിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.