നാട്ടു നാട്ടു ഗാനത്തിനൊപ്പം ചുവടുവച്ച് ഇന്ത്യയിലെ കൊറിയൻ അംബാസിഡറും സംഘവും. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ‘നാട്ടുനാട്ടു’ പാട്ടിനൊപ്പമുള്ള റീൽസുകൾ കണ്ടാണ് കൊറിയൻ അംബാസിഡർ ചാങ് ജെ ബോക്കും ഉദ്യോഗസ്ഥരും ട്രെൻഡിനൊപ്പം സഞ്ചരിക്കാൻ തീരുമാനിച്ചത്.
വനിതാ ഉദ്യോഗസ്ഥർ കുർത്തയും ലഹങ്കയും ധരിച്ചെത്തിയപ്പോൾ പുരുഷന്മാരിൽ ചിലർ നാട്ടു നാട്ടു ഗാനത്തിൽ രാംചരണും ജൂനിയർ എൻടിആറും ധരിച്ച വസ്ത്രത്തിന് സമാനമായ വസ്ത്രങ്ങൾ തെരഞ്ഞെടുത്തു. കൊറിയൻ എംബസി ഓഫിസിനു മുന്നിലും പൂന്തോട്ടത്തിലുമായിരുന്നു റീൽസിന്റെ ചിത്രീകരണം. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ നിമിഷനേരംകൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിഡിയോ കണ്ടതിന് ശേഷം എംബസി അംഗങ്ങളെ പ്രശംസിച്ചു. മികച്ച ടീം പ്രയത്നം കൊണ്ട് മനോഹരമായാണ് ഗാനരംഗം ആവിഷ്കരിച്ചിരിക്കുന്നതെന്നാണ് അദ്ദേഹം കുറിച്ചത്. കൂടാതെ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു, കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് ഠാക്കൂർ എന്നിവരും കൊറിയൻ എംബസി ഉദ്യോഗസ്ഥരെ പ്രശംസിച്ചു.
???????????????????? ???????????????????? ???????????? ???????????????????? ???????????????????? – ???????????????????????? ???????????????????????????? ???????? ????????????????????
Do you know Naatu?
We are happy to share with you the Korean Embassy's Naatu Naatu dance cover. See the Korean Ambassador Chang Jae-bok along with the embassy staff Naatu Naatu!! pic.twitter.com/r2GQgN9fwC
— Korea Embassy India (@RokEmbIndia) February 25, 2023
ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് പിന്നാലെ നിരവധി രാജ്യാന്തര പുരസ്കാരങ്ങളാണ് ആർആർആറിനെ തേടിയെത്തിയത്. കഴിഞ്ഞദിവസം നടന്ന ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷന് അവാര്‍ഡ്സില്‍ മൂന്നു വിഭാഗങ്ങളിലായി ‘ആര്‍ആര്‍ആര്‍’ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. മികച്ച രാജ്യാന്തര ചിത്രം, മികച്ച ഗാനം (നാട്ടു നാട്ടു), മികച്ച ആക്ഷന്‍ ചിത്രം എന്നീ വിഭാഗങ്ങളിലായാണ് ആര്‍ആര്‍ആറിന്റെ അവാര്‍ഡ് നേട്ടം. ഓസ്കാർ അവാർഡ് നോമിനേഷനും നാട്ടു നാട്ടുവിന് ലഭിച്ചിട്ടുണ്ട്.