ദുബായ്: ഈജിപ്തില്‍ എംബിബിഎസിന് ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഈജിപ്ഷ്യന്‍ ഉന്നത വിദ്യാഭ്യാസ ശാസ്ത്ര-ഗവേഷണ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ എംബിബിഎസ് ഇൻ ഈജിപ്ത് കോൺക്ലേവ് ഇന്നും നാളെയുംമായി യുഎഇയിൽ. ദുബായിലും അബുദാബിയിലുമായി സംഘടിപ്പിക്കുന്ന കോൺക്ലേവിലും സ്പോട്ട് അഡ്മിഷനിലും ഈജിപ്തില്‍ നിന്നുള്ള ഉന്നതോദ്യോഗസ്ഥര്‍ പങ്കെടുക്കും. ദുബായ് ദേര ക്രൗണ്‍ പ്ലാസ ഹോട്ടലിൽ ഇന്നും നാളെ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിലും വൈകുന്നേരം 5 മണി മുതൽ രാത്രി 10 മണിവരെയാണ് പരിപാടി നടക്കുക. ഈജിപ്ഷ്യന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഇന്റർനാഷണൽ സ്റ്റുഡന്റ്സ് അഫയേഴ്സ് സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷന് തലവന്‍ ശരീഫ് യൂസഫ് അഹ്മദ് സാലിഹ് കോണ്‍ക്ളേവില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
ഈജിപ്തില്‍ എംബിബിഎസിനും മെഡിക്കൽ രംഗത്തെ ഉപരിപഠനത്തിനും ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഗോൾഡൻ ചാൻസാണ് കോൺക്ലോവ് ഒരുക്കുന്നത്. സ്പോട്ട് അഡ്മിഷനിലൂടെ പ്രവേശനത്തിന്റെ മറ്റ് നൂലാമാലകളും ഒഴിവായിക്കിട്ടുന്നു എന്നതാണ് പ്രധാന ആകർഷണമെന്നും ക്യാമ്പസ് എബ്രോഡ് എജ്യൂക്കേഷൻ സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ സൈതലവി കണ്ണന്‍തൊടിയും ഡയറക്ടര്‍ മുഹമ്മദ് അഷ്റഫ് പി.വിയും പറഞ്ഞു. ഈജിപ്തിലെ പ്രസിദ്ധമായ കയ്റോ, മന്‍സൂറ, ഐന്‍ ഷംസ്, നഹ്ദ തുടങ്ങിയ യൂണിവേഴ്സിറ്റികളുടെ എംബിബിഎസ് കോഴ്സിലേക്കാണ് വിദ്യാർത്ഥികൾക്ക് പ്രവേശനമൊരുക്കുന്നത്.
സ്റ്റഡി ഇന്‍ ഈജിപ്ത് പ്രോഗ്രാം കൂടുതൽ തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. യുഎഇയിലും സൗദി അറേബ്യയിലും ഇതിന്റെ നടത്തിപ്പിനായി ക്യാമ്പസ് എബ്രോഡ് എജ്യുക്കേഷണൽ സര്‍വീസസിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എംബിബിഎസിന് പുറമെ, എംഎസ്, എംഡി, ഡിഎം, എംസിഎച്ച്, ഫെലോഷിപ് എന്നിവയിലും; എഞ്ചിനീയറിംഗ്, കംപ്യൂട്ടിംഗ്, ഫാര്‍മസി, നാച്യുറല്‍ തെറാപി, വെറ്ററിനറി മെഡിസിന്, അഗ്രികള്‍ചര്‍, സയന്‍സ്, നഴ്സിംഗ് തുടങ്ങിയ പ്രൊഫഷണല്‍ കോഴ്സുകളിലും ക്യാമ്പസ് എബ്രോഡ് പരിശീലനങ്ങളും ക്യാമ്പസ് എബ്രോഡ് എജ്യുക്കേഷണൽ സര്‍വീസസ് നൽകി വരുന്നു.