പ്രവാസി മലയാളിയെ തേടി വീണ്ടും ഭാഗ്യമെത്തി. ദുബായിലെ പ്രവാസിയായ സജേഷാണ് ഇക്കുറി അബുദാബി ബിഗ് ടിക്കറ്റിലൂടെ കോടിപതിയായത്. 2.5 കോടി ദിര്‍ഹം (50 കോടിയിലധികം രൂപ)യാണ് ഹോട്ടൽ ജീവനക്കാരനായ എന്‍. എസ്. സജേഷിന് ലഭിച്ചത്. അപ്രതീക്ഷിതമായി കോടികൾ വന്നുചേർന്നതിന്റെ സന്തോഷത്തിലാണ് ഈ പ്രവാസി.
ബിഗ് ടിക്കറ്റിന്റെ 245 -ാം സീരീസ് നറുക്കെടുപ്പിലാണ് സജേഷിന് ഒന്നാം സമ്മാനമായ 50 കോടിയിലധികം രൂപ ലഭിച്ചത്. രണ്ടു വർഷം മുമ്പ് ഒമാനിൽ നിന്നും യുഎഇയിൽ എത്തിയ സജേഷ് ഇപ്പോൾ ദുബായിലാണ് താമസം. ഭാഗ്യം എന്നെങ്കിലും വന്നുചേരുമെന്ന പ്രതീക്ഷയോടെ കഴിഞ്ഞ നാലുവർഷമായി മുടങ്ങാതെ സജേഷ് ബിഗ് ടിക്കറ്റ് വാങ്ങുമായിരുന്നു.
സമ്മാനാർഹമായ ഈ ടിക്കറ്റ് 20 സുഹൃത്തുക്കളുമായി ചേർന്നാണ് വാങ്ങിയത്. അമ്പത് കോടി രൂപ എല്ലാവരും ചേർന്ന് പങ്കിടും. തന്റെ ഹോട്ടലിൽ 150ലധികം ജോലിക്കാരുണ്ടെന്നും ഇവരിൽ പലരേയും സഹായിക്കണമെന്ന് ആഗ്രഹമുണെന്നും സജേഷ് പറഞ്ഞു.