മലപ്പുറം:മലപ്പുറത്ത് നാലു പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. പൊന്നാനിയിലും നിലമ്പൂരിലുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
പൊന്നാനിയിൽ സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർക്കും നിലമ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളിക്കുമാണ് രോഗം.ഒഡീഷയിൽ നിന്നുള്ള തൊഴിലാളിയാണ് ഇയാൾ.
നിലമ്പൂർ ജില്ല ആശുപത്രിയിൽ നിന്ന് ചികിത്സ തേടിയ തൊഴിലാളി താമസ സ്ഥലത്തേക്ക് മടങ്ങി. നിലമ്പൂരിൽ സ്ത്രീകൾ ആശുപത്രിയിൽ ചികിത്സയിലാണ്. കടുത്ത പനി, വിറയൽ, തുടർച്ചയായ വിയർപ്പ്, വിട്ടുമാറാത്ത തലവേദന, ശരീരവേദന, ഓക്കാനം, ഛർദി, തൊലിപ്പുറത്തും മൂത്രത്തിലും കാണുന്ന നിറംമാറ്റം എന്നിവയാണ് ലക്ഷണങ്ങൾ