ഇൻസ്റ്റാഗ്രാമിൽ വൈറലായ ‘ഓൾ ഐയ്സ് ഓൺ റഫ’ ഫോട്ടോ പങ്കിട്ട ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയുടെ ഭാര്യ റിതിക സജ്ദെയ്ക്ക് നേരെ സൈബർ ആക്രമണം. മെയ് 28 ചൊവ്വാഴ്ച പങ്കുവച്ച് റഫ അനുകൂല പോസ്റ്റ് സൈബർ ആക്രമണത്തെ തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ റിതിക തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ നിന്ന് സ്റ്റോറി ഡിലീറ്റ് ചെയ്തു.
സിനിമാതാരങ്ങളടക്കം നിരവധി സെലിബ്രിറ്റികൾ ഓൾ ഐയ്സ് ഓൺ റഫ ക്യാംപെയ്ന്റെ ഭാഗമായിരുന്നു. ഈ കൂട്ടത്തിലാണ് രോഹിത് ശർമയുടെ ഭാര്യ റിതികയും പലസ്തീൻ അനുകൂല ചിത്രം സ്റ്റോറിയായി പങ്കുവച്ചത്. എന്നാൽ ഒരു വിഭാഗത്തിൽ റിതികയ്ക്ക് നേരെ അതിശക്തമായ സൈബർ ആക്രമണം ആരംഭിക്കുകയായിരുന്നു. വിദ്വേഷ കമൻ്റുകൾ കൂട്ടമായി എത്തിയതോടെ റിതിക സ്റ്റോറി ഡിലീറ്റ് ചെയ്തുവെങ്കിലും സൈബർ ആക്രമണം തുടർന്നു.
വൈറൽ ഫോട്ടോ പങ്കിടാനുള്ള റിതികയുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്ന നിരവധി കമൻ്റുകൾ അവളുടെ പഴയ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ വന്നു. അവൾ ഇൻസ്റ്റാഗ്രാം സ്റ്റോറി ഡിലീറ്റ് ചെയ്ത് മണിക്കൂറുകൾക്ക് ശേഷവും ഇതു തുടരുകയാണ്. ഏപ്രിലിൽ ഭർത്താവ് രോഹിത്തിന് ജന്മദിനാശംസകൾ നേരുന്ന റിതികയുടെ പോസ്റ്റിൽ പോലും നെഗറ്റീവ് കമൻ്റുകൾ നിറഞ്ഞു.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെ സൃഷ്ടിച്ച ഈ വൈറൽ ചിത്രം പങ്കുവെച്ച ലോകമെമ്പാടുമുള്ള പ്രശസ്ത വ്യക്തികൾ പങ്കുവച്ചിരുന്നു. ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ട്രാവിസ് ഹെഡും റഫയിലെ ഇസ്രായേലി ആക്രമണത്തെ അപലപിച്ച് തൻ്റെ സോഷ്യൽ മീഡിയയിൽ ഫോട്ടോ പങ്കിട്ടു. നടൻ വരുൺ ധവാൻ, സാമന്ത റൂത്ത് പ്രഭു, ത്രിപ്തി ദിമ്രി എന്നിവരടക്കം ഇന്ത്യയിൽ നിന്നുള്ള നിരവധി പേർ ‘ഓൾ ഐസ് ഓൺ റഫ’ ഗ്രാഫിക്സ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.