തെന്നിന്ത്യന്‍ താരം പ്രഭാസ് നായകനായി വേഷമിട്ട പുതിയ ചിത്രം ആദി പുരുഷ് ചിത്രത്തെക്കുറിച്ച് മോശം റിവ്യൂ പറഞ്ഞ പ്രേക്ഷകനെ മര്‍ദ്ദിച്ച് ഫാന്‍സ്. പ്രഭാസ് ഫാന്‍സ് ആണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ റിവ്യു പറയുന്ന യുവാവിനെ കയ്യേറ്റം ചെയ്തത്.
ഹൈദരാബാദിലെ പ്രസാദ് ഐമാക്സ് തിയേറ്ററിലാണ് സംഭവം. പ്രഭാസിന്റെ കഥാപാത്രം രാമനായിട്ട് ചേരുന്നില്ലെന്നും വിഎഫ്എക്സ് നിലവാരം പുലര്‍ത്തുന്നില്ലെന്നുമാണ് പ്രേക്ഷകന് പറഞ്ഞത്. ഇതിന് പിന്നാലെയാണ് പ്രഭാസ് ആരാധകര്‍ ഇയാളെ മര്‍ദ്ദിച്ചത്.
അഭിപ്രായം പറയുന്നതിന്റെയും മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.
When you say you didn’t like #Adipurush.. pic.twitter.com/haRJIvVCvb
— LetsCinema (@letscinema) June 16, 2023
രാമായണ കഥയെ അടിസ്ഥാനമാക്കി ചിത്രീകരിച്ച സിനിമയുടെ സംവിധാനം ഓം റൗത്ത് ആണ്. ടി സീരീസ് നിര്‍മിച്ച ചിത്രം തെലുഗുവിലും ഹിന്ദിയിലും ചിത്രീകരിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്ഫ്ളിക്സ് 250 കോടിക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പ്രഭാസാണ് നായകന്. സലാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ശ്രുതി ഹാസനാണ് നായികയായി എത്തുന്നത്.