യുഎഇയിലെ ജനപ്രിയ നറുക്കെടുപ്പ് പദ്ധതിയായ ലിറ്റിൽ ഡ്രോ പ്രതിവാരം മൂന്ന് നറുക്കെടുപ്പുമായി രംഗത്ത്. ഈ മാസം മുതൽ ആഴ്തയിൽ മൂന്ന് നറുക്കെടുപ്പ് സംഘടിപ്പിക്കും. തിങ്കൾ , ബുധൻ, വെള്ളി ദിവസങ്ങളിലാവും നറുക്കെടുപ്പ്. ഇതുവഴി കൂടുതൽ ഭാഗ്യവാന്മാരെ സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ലിറ്റിൽ ഡ്രോ അറിയിച്ചു
ലിറ്റിൽ ഡ്രോയുടെ നവീകരിച്ച നറുക്കെടുപ്പ് ഉപഭോക്താക്കൾക്ക് വേറിട്ട അനുഭവമായിരിക്കുമെന്ന് സിഇഓ ഡെന്നീസ് വർഗീസ് അറിയിച്ചു. ലിറ്റിൽ ഡ്രോയുടെ ഓരോ നറുക്കെടുപ്പും ദുബായ് എക്കണോമി ആൻഡ് ടൂറിസം വകുപ്പ് പ്രതിനിധി ആദിൽ അൽ റുമെയ്ഹിയുടെ നേതൃത്വത്തിൽ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 100 ശതമാനവും സുതാര്യമായ നറുക്കെടുപ്പ് പദ്ധതിയായതിനാൽ ഉപഭോക്താക്കൾക്ക് കണ്ണടച്ച് പരിപാടിയിൽ പങ്കെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
100 ദിർഹം മുതൽ 1 മില്യൺ ദിർഹം വരെയാണ് സമ്മാനമായി വിതരണം ചെയ്യുന്നത്. നറുക്കെടുപ്പ് രീതിയിലോ ചട്ടങ്ങളിലോ മാറ്റം വരുത്തിയിട്ടില്ല. ട്രൈ ഡെയ്ലി ഡ്രോയിൽ ലിറ്റിൽ ഡ്രോയുടെ വെബ്സൈറ്റ് വഴിയോ ദുബായിലുടനീളമുള്ള പ്രമോഷണൽ കൗണ്ടറുകൾ വഴിയോ നറുക്കെടുപ്പിൽ പങ്കെടുക്കാം