റിയാദ്: സൗദ്ദി അറേബ്യയിലേക്ക് പറക്കാൻ ആകാശ എയർലൈൻസിന് അനുമതി. സൌദി അറേബ്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യൻ വിമാനക്കമ്പനിയായ ആകാശ എയറിന് രണ്ട് രാജ്യങ്ങളേയും ബന്ധിപ്പിച്ച് ജൂണ്‍ എട്ട് ബുധാഴ്ച മുതൽ സർവ്വീസ് ആരംഭിക്കാനാണ് ആകാശ എയറിന് സൗദ്ദി അനുമതി നൽകിയിരിക്കുന്നത്. സൗദ്ദി അറേബ്യൻ സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിയാണ് ആകാശ എയർലൈനിന് രാജ്യത്തേക്ക് സർവ്വീസ് കിട്ടിയ കാര്യം ഔദ്യോഗികമായി അറിയിച്ചത്.
അഹമ്മാദാബാദ്, മുംബൈ നഗരങ്ങളിൽ നിന്നും റിയാദ്, ജിദ്ദ എന്നീ നഗരങ്ങളിലേക്കാണ് ആകാശ സർവ്വീസ് നടത്തുകയെന്ന് സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു. മുംബൈയിൽ നിന്നും ജിദ്ദയിലേക്ക് 12 പ്രതിവാര സർവ്വീസുകളും അഹമ്മദാബാദിൽ നിന്നും രണ്ട് സർവീസുകളും ഉണ്ടാകും. ഇതുകൂടാതെ റിയാദ് – മുംബൈ സെക്ടറിൽ ചൊവ്വാഴ്ച മുതൽ പുതിയൊരു സർവ്വീസും ആകാശ ആരംഭിച്ചു.
കഴിഞ്ഞ വർഷം റെക്കോർഡ് ആളുകളാണ് സൌദ്ദിയിൽ വിമാനയാത്ര നടത്തിയത്. 701,2900 വിമാനങ്ങൾ സർവ്വീസ് നടത്തിയ സ്ഥാനത്ത് 16 ശതമാനം വർധനയോടെ 8.14 ലക്ഷം പേർ യാത്ര ചെയ്തിരുന്നു