അധ്യാപക ജോലികൾ പുനഃക്രമീകരിക്കാൻ കുവൈറ്റിൽ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രിയുമായ ഡോ.ഹമദ് അൽ അദ്വാനി അറിയിച്ചു. വിദേശികളെ മാറ്റി സ്വദേശികളെ നിയമിക്കുന്ന നയം നടപ്പാക്കാൻ സർക്കാർ നിർദേശം നൽകി.
അതേസമയം രാജ്യത്തിന്റെ പദ്ധതികൂടി അനുസരിച്ച് വിദ്യാഭ്യാസ മന്ത്രാലയം കുവൈത്തിവത്കരണ പ്രവർത്തനങ്ങൾ തുടരുകയാണ്. ഈ നയത്തിനായുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതിയിൽ സൂപ്പർവൈസറി തസ്തികകളിലെ അടിയന്തിര കുവൈത്തിവത്കരണം നടപ്പാക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.