ഭൂകമ്പം നാശം വിതച്ച തുർക്കിയിലെ ജനങ്ങൾക്കായി കേരളത്തിൻ്റെ സഹായമായി 10 കോടി രൂപ അനുവദിച്ചു. തുർക്കി ജനതയെ സഹായിക്കാൻ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന തുകയാണിത്. തുർക്കിക്ക് തുക കൈമാറാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.
തുർക്കിയിലെ ഭൂകമ്പം നിരവധി മനുഷ്യരുടെ ജീവനെടുക്കുകയും ലക്ഷക്കണക്കിനു മനുഷ്യരെ നിരാലംബരാക്കുകയും ചെയ്തിരുന്നു. ഭൂകമ്പ ബാധിതരെ തേടി ലോകമെമ്പാടുനിന്നും സഹായങ്ങൾ വന്നിരുന്നു. പ്രളയവും പ്രകൃതി ദുരന്തങ്ങളുമുണ്ടായ ഘട്ടത്തിൽ കേരളത്തിനായി ലോകത്തിൻ്റെ വിവിധ കോണുകളിൽനിന്നും വന്ന സഹായങ്ങളെ ഈ ഘട്ടത്തിൽ നന്ദിയോടെ ഓർക്കുകന്നതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.