സംസ്ഥാനത്ത് റോഡ് സുരക്ഷയുടെ ഭാഗമായി എഐ ക്യാമറ സ്ഥാപിച്ചതില്‍ ദുരൂഹതയുണ്ടെന്ന രമേശ് ചെന്നിതലയുടെ വാദം തള്ളി കെല്‍ട്രോണ്‍ എം.ഡി. എസ് ആര്ഐടിയുമായി കരാറില്‍ ഏര്‍പ്പെട്ടത് ക്യാമറ നിര്‍മാണത്തില്‍ സഹായിക്കാനും അവ സ്ഥാപിക്കുന്നതിനുമാണെന്നും ഉപകരാറുകള്‍ നല്‍കിയത് എസ് ആര്‍ഐടി ആണെന്നും അതില്‍ കെല്‍ട്രോണിന് പങ്കില്ലെന്നും നാരായണ മൂര്‍ത്തി പറഞ്ഞു. എല്ലാ പദ്ധതികളും സുതാര്യമായാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി തുക നേരത്തെ തന്നെ 235 കോടി രൂപയായിരുന്നു. പിന്നീട് ചര്‍ച്ചകള്‍ക്ക് ശേഷം 232 കോടി രൂപയാക്കി മാറ്റുകയായിരുന്നു. ഇതില്‍ എസ്ആര്‍ഐടി എന്ന കമ്പനിയ്ക്ക് 151 കോടി രൂപയാണ് നല്‍കിയത്. ബാക്കി തുക മറ്റു ചെലവുകള്‍ക്കും ചെല്ലാന്‍ അയക്കാനുമൊക്കെയാണ് ചെലവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഒരു ക്യാമറയ്ക്ക് 35 ലക്ഷം രൂപയായെന്ന പ്രചരണം തെറ്റാണെന്നും നാരായണ മൂര്‍ത്തി പറഞ്ഞു. ഒരു ക്യാമറയ്ക്ക് 9.5 ലക്ഷമാണ് വില. 74 കോടി രൂപയാണ് ക്യാമറയ്ക്കായി ആകെ ചെലവായ തുകയെന്നും കെല്‍ട്രോണ്‍ എം.ഡി പറഞ്ഞു.
സംസ്ഥാനത്ത് റോഡ് സുരക്ഷയുടെ മറവില്‍ നടത്തുന്നത് വന്‍ അഴിമതിയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചതിന് പിന്നാലെയാണ് കെല്‍ട്രോണിന്റെ വിശദീകരണം. സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട കമ്പനികള്‍ക്ക് മുന്‍പരിചയമില്ലെന്നും സര്‍ക്കാര്‍ ഈ പദ്ധതിക്കുള്ള തുക വര്‍ദ്ധിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. 151.22 കോടിക്കാണ് കെല്‍ട്രോണ്‍ എസ്.ആര്.ഐ.ടിക്ക് കരാര്‍ നല്‍കിയത്.
2020 ജൂണിലാണ് സര്‍ക്കാര്‍ ഈ പദ്ധതിയുമായി രംഗത്തെത്തിയത്. അന്ന് സര്‍ക്കാര്‍ ചുമതല കെല്‍ട്രോണിനെ ഏല്പ്പിച്ചുവന്നാണ് പറഞ്ഞത്. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെ മറയാക്കിയുള്ള കൊള്ളയാണ് നടക്കുന്നത്. കെല്‍ട്രോണ്‍ കരാര്‍ നല്‍കിയത് എസ്.ആര്.ഐ.ടി എന്ന കമ്പനിക്കാണ്. ബാംഗ്ലൂര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയ്ക്ക് മതിയായ മുന്‍പരിചയം ഇല്ല. ഈ കരാര്‍ നല്കിയ ടെണ്ടറിലും അവ്യക്തതയുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിക്കുന്നു. എസ്ആര്‍ഐടി മറ്റു രണ്ട് കമ്പനികള്‍ക്ക് കരാര്‍ നല്‍കുകയായിരുന്നു.
സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. വിവരങ്ങള്‍ മറച്ചുവെക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അടിമുടി ദുരൂഹതയും അഴിമതിയും നിറഞ്ഞ പാവപ്പെട്ടവരെ കൊള്ളയടിക്കുന്ന പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു.
തിരുവന്തപുരം നാലാഞ്ചിരയിലെ ലൈറ്റ് മാഞ്ചസ്റ്റര്‍ ലൈറ്റ്നിംഗ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിനും കോഴിക്കോട് മലാപ്പറമ്പിലുള്ള റസാദിയോ ടെക്നോളജീസ് എന്നീ കമ്പനികള്‍ക്കുമാണ് എസ്ഐആര്‍ടി ഉപകരാര്‍ നല്‍കിയത്. എന്നാല്‍ ലൈറ്റ് മാസ്റ്റര്‍ ഇതില്‍ നിന്ന് പിന്മാറുകയും മറ്റൊരുകമ്പനിയെ ഏല്‍പ്പക്കുകയും ചെയ്തു.
151 കോടിയുടെ പദ്ധതിയെന്ന് സര്‍ക്കാര്‍ പറഞ്ഞ പദ്ധതി 232 കോടി ആയെന്നും 81 കോടിയാണ് അധികം വന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.