തെന്നിന്ത്യന്‍ താരം രജിനികാന്ത് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാലില്‍ വീണ് നമസ്കരിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുകയാണ്. കാലില്‍ വീണ ചിത്രങ്ങള്‍ വന്നതിന് പിന്നാലെ രജനികാന്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
ലഖ്നൗവില്‍ മുഖ്യമന്ത്രി ആദിത്യനാഥിന്റെ വസതിയില്‍ സന്ദര്‍ശനം നടത്തിയപ്പോഴായിരുന്നു രജിനികാന്ത് കാലില്‍ വീണത്. ഇതിനിടെ ചര്‍ച്ചയാകുന്നത് നടന് കമലഹാസന്റെ ഒരു പഴയ വീഡിയോ ആണ്. ഏഴ് വര്‍ഷം മുമ്പ് കമല്‍ ഹാസന് നടത്തിയ പ്രസംഗത്തിലെ വരികളാണ് ചര്‍ച്ചയാകുന്നത്.
‘നാളെ ഏതെങ്കിലും ഒരു മന്ത്ര ശക്തിയുള്ള സ്വാമിയാര് ഒരു ദൈവത്തെ മുന്നില്‍ കൊണ്ട് നിര്‍ത്തിയാല്‍ ഞാന്‍ കൈകുലുക്കി വരവേല്‍ക്കും. ഒരിക്കലും ആ ദൈവത്തിന് മുന്നില്‍ കുമ്പിടില്ല,’ എന്നാണ് കമല്ഹാസന് പറയുന്നത്. 2015ല്‍ അദ്ദേഹത്തിന്റെ തൂങ്കാവനം എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിലാണ് കമല്‍ ഹാസന് ഇത് പറയുന്നത്.
#KamalHassan ????pic.twitter.com/KisMNq7wpb
— ????????.???????????? ???? (@vj_official__) August 19, 2023
#Rajini #YogiAdityanath #Rajnikant #Rajinikanth #UPCM #JailerRecordMakingBO #JailerIndustryHit
.Innaiku #Thalapathy Fans And #KamalHaasan Fans????✌️
.But its not good????????
.#jailer hit agiduchinu enjoy pannama ????⭐⚠️ pic.twitter.com/6Wek83Q72N
— TamilaMemesCreator (@TamilaMemeOffc) August 19, 2023
രജിനികാന്ത് അഭിനയിച്ച പാ. രഞ്ജിത്ത് ചിത്രം കാലയിലെ ഒരു ഭാഗവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.
സിനിമയിലെ വില്ലന്‍ കഥാപാത്രത്തിന്റെ പേരക്കുട്ടിയായ പെണ്‍കുട്ടി രജിനി കാന്തിന്റെ ‘കാല’യെന്ന കഥാപാത്രത്തിന്റെ കാലില്‍ തൊട്ട് വന്ദിക്കാന്‍ വരുമ്പോള്‍ അദ്ദേഹം അത് വേണ്ട, നമസ്തേ പറഞ്ഞാല്‍ മതിയെന്ന് പറയുന്ന ഭാഗമാണ് ചര്‍ച്ചയാകുന്നത്.
— Afsal siyad (@afsal_siyad) August 19, 2023
‘യോഗിയെ കാണുന്നതില്‍ കുഴപ്പമില്ലാ, എന്നാല്‍ കാലില്‍ തൊട്ട് വന്ദിച്ചതോടെ അദ്ദേഹം ചെറിയ മനുഷ്യനായി’, ‘അദ്ദേഹം ഒരു മോശം കാര്യമാണ് ചെയ്തത്’, തുടങ്ങി നിരവധി ട്വീറ്റുകളും വരുന്നുണ്ട്.
യോഗി ആദിത്യനാഥിനൊപ്പം തന്റെ പുതിയ ചിത്രം ജയിലര്‍ കാണുമെന്നും രജിനികാന്ത് അറിയിച്ചിരുന്നു. എന്നാല്‍ സന്ദര്‍ശനത്തിന് പിന്നാലെ രജിനികാന്തിന്റെ രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന തരത്തിലുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.