ദമാം: മലയാളി പ്രവാസി ദമാമിൽ അന്തരിച്ചു. പത്തനംതിട്ട റാന്നി ചെല്ലക്കാട് സ്വദേശി പ്ലങ്കാലയിൽ വീട്ടിൽ അലക്സ് മാത്യു ആണ് മരണപ്പെട്ടത്. അൽ നാജം അൽ താക്കിബ് കോണ്ട്രാക്ടിംഗ് കമ്പനി ജീവനക്കാരനായിരുന്നു. കഴിഞ്ഞ ഒരു മാസമായി ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അലക്സ് മാത്യു. ഇതിനിടെയാണ് മസ്തിഷ്കാഘാതം സംഭവിച്ചത്. മസ്തിഷ്കമരണം സ്ഥിരീകരിച്ചതിന് പിന്നാലെ കുടുംബാംഗങ്ങളുമായി സംസാരിച്ച് അവയവദാനം നടത്തിയെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു. ഷീബയാണ് അലക്സിൻ്റെ ഭാര്യ. റേച്ചൽ മാത്യു മാതാവാണ്. അബെൻ, അലൻ എന്നിവരാണ് മക്കൾ. മഞ്ജു, മായ എന്നിവർ സഹോദരിമാരാണ്.