പലസ്തീന് വിഷയത്തില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയില്‍ ആക്കിയത് ശശി തരൂരിന്റെ പ്രസ്താവനയാണെന്ന് കെ മുരളീധരന് എം.പി. തരൂര്‍ പ്രസ്താവന തിരുത്തണമെന്നും ചെന്നിത്തല പറഞ്ഞതാണ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടെന്നും മുരളീധരന് പറഞ്ഞു.
ഒക്ടോബര്‍ ഏഴിന് നടന്നത് ഒരു ഭീകര ആക്രമണമല്ല. എന്നുള്ള സ്റ്റാന്‍ഡ് ആണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളത്. അത് ദുരിതമനുഭവിക്കുന്നവരുടെ വികാര പ്രകടനം ആയിട്ട് മാത്രം കണ്ടാല്‍ മതി. അതിന് ശേഷം നടക്കുന്നത് എല്ലാം ഒരു ജനതയെ ഇല്ലാതാക്കാനുള്ള ശ്രമം ആണെന്നും മുരളീധരന് പറഞ്ഞു. അതേസമയം ഷൈലജ ടീച്ചറെ തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ? എന്നും മുരളീധരന് ചോദിച്ചു.
കെ മുരളീധരന്റെ വാക്കുകള്‍
തരൂരിന്റെ ആ ഒരു വാചകം കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല. അങ്ങനെയുള്ള ചില നിര്‍ദേശങ്ങള്‍ വര്‍ക്കിംഗ് കമ്മിറ്റി തള്ളിയതാണ്. വര്‍ക്കിംഗ് കമ്മിറ്റിയുടെ ശക്തമായ നിലപാട് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.
ശശി തരൂര്‍ നടത്തിയ പ്രസ്താവന അദ്ദേഹം തന്നെ തിരുത്തേണ്ടതാണ്. അതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. അദ്ദേഹം അത് തിരുത്തുമെന്നാണ് പ്രതീക്ഷ. അതേസമയം ഷൈലജ ടീച്ചറെ തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ? അത് തിരുത്താതെ ഇത് മാത്രം പൊക്കിപ്പിടിക്കുന്നത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ്. ഒക്ടോബര്‍ ഏഴിന് നടന്നത് ഒരു ഭീകര ആക്രമണമല്ല. എന്നുള്ള സ്റ്റാന്‍ഡ് ആണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളത്. അത് ദുരിതമനുഭവിക്കുന്നവരുടെ വികാര പ്രകടനം ആയിട്ട് മാത്രം കണ്ടാല്‍ മതി. അതിന് ശേഷം നടക്കുന്നത് എല്ലാം ഒരു ജനതയെ ഇല്ലാതാക്കാനുള്ള ശ്രമം ആണ്. അതിനെതിരെ ഒറ്റക്കെട്ടായി എല്ലാവരും നില്ക്കേണ്ടതിന് പകരം വിഭജനത്തിന്റെ കട തുറക്കാനാണ് മാക്സിസ്റ്റ് പാര്ട്ടിക്കാര് ശ്രമിക്കുന്നത്. തരൂര്‍ അത് തിരുത്തിക്കഴിഞ്ഞാല്‍ കോണ്‍ഗ്രസുകാര്‍ക്ക് പിന്നെ അതിനെക്കുറിച്ച് ഒന്നും പറയാന്‍ കഴിയില്ല. അദ്ദേഹം അത് തിരുത്തുമെന്നാണ് ഞാന്‍ കരുതുന്നത്.
കോണ്‍ഗ്രസിന്റെ ഫലസ്തീന് ഐക്യദാര്‍ഢ്യ പരിപാടിയില്‍ ആരൊക്കെ പങ്കെടുക്കണം എന്ന് സംഘാടകരാണ് തീരുമാനിക്കേണ്ടത്. പാര്ട്ടിക്കെല്ലാവരും ഒരുപോലെയാണ്. പരിപാടിയിലേക്ക് പരിപാടിയിലേക്ക് തരൂരിനെ ക്ഷണിച്ചോ ഇല്ലയോ എന്നതിനെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. പരിപാടിയില്‍ ഞാന്‍ എന്തായാലും പങ്കെടുക്കും, മുരളീധരന് പറഞ്ഞു.